വധശിക്ഷ കാത്ത് കിടന്ന മലയാളികൾക്ക് ജീവന്‍ തിരിച്ചു നല്‍കിയ കുഞ്ഞൂഞ്ഞ്; ഉമ്മന്‍ചാണ്ടിയുടെ ഇടപെടലില്‍ രക്ഷപ്പെട്ട പ്രവാസികളുടെ കഥ

വധശിക്ഷാ കേസുകളിൽ പെട്ട 12 മലയാളികളെയാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായ സമയത്ത് ഉമ്മൻചാണ്ടി രക്ഷപ്പെടുത്തിയത്.

Update: 2023-07-18 19:21 GMT
Editor : anjala | By : Web Desk
Advertising

പ്രവാസിയായെത്തുന്ന ഓരോരുത്തരും പെട്ടുപോകുന്ന നിമിഷങ്ങളുണ്ട്. കൊലപാതകം, മരണം എന്നിങ്ങിനെയുള്ള കേസുകൾ. മരണപ്പെട്ടാൽ അയാളുടെ ശരീരം നാട്ടിലെത്തിക്കാനുള്ള വെപ്രാളമായിരിക്കും ബന്ധുക്കൾക്ക്. കൊലപാതക കേസുകളിൽ പ്രതിയായാൽ അത്ര എളുപ്പമല്ല സൗദിയിൽ നിന്നും രക്ഷപ്പെടൽ. വധശിക്ഷയാണ് കൊലപാതകത്തിനുള്ള ശിക്ഷ. വധശിക്ഷാ കേസുകളിൽ പെട്ട 12 മലയാളികളെയാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായ സമയത്ത് ഉമ്മൻചാണ്ടി രക്ഷപ്പെടുത്തിയത്.

സൗദിയിലെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു അത്. മോചനദ്രവ്യം സ്വരൂപിച്ച് നൽകിയും ഔദ്യോഗിക ഇടപെടൽ നടത്തിയുമായിരുന്നു ഇത്. മുന്നൂറോളം മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനും അദ്ദേഹം ഇടപെട്ടു. പ്രവാസികൾക്ക് ദുരിത സമയങ്ങളിൽ താങ്ങായി നിന്ന ജനപ്രതിനിധി കൂടിയായിരുന്നു ഉമ്മൻചാണ്ടി.

പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ട കായംകുളം സ്വദേശി ശിവദാസനെ സൗദി മലയാളികൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയായ സമയത്ത് അദ്ദേഹം നിയോഗിച്ചിരുന്നു. വാഹനാപകട കേസുകളിൽ പെട്ട് വൻതുക നഷ്ടപരിഹാരം കൊടുക്കാനില്ലാതെ വന്ന കേസുകളിൽ നിന്നും നിരവധി പേരെ മോചിപ്പിച്ചു. സങ്കീർണമായ കേസുകളായിരുന്നു അത്. ഒടുവിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ നോർക്ക റൂട്ട്സിന്റെ സൗദി കൺസൾട്ടന്റായി ശിഹാബ് കൊട്ടുകാടിനെ നിയമിച്ചു. പ്രവാസി പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. 

Full View

കോട്ടയം സ്വദേശി തോമസ് മാത്യു വാക്കുതർക്കത്തിനിടെ ദമ്മാമിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ കൊല്ലം സ്വദേശി സക്കീർ ഹുസൈന് സൗദി കോടതി വധ ശിക്ഷ വിധിച്ചു. വധശിക്ഷ ഒഴിവാക്കണമെങ്കിൽ കുടുംബം മാപ്പു നൽകുകയോ ആ കുടുംബത്തിന് ദിയാധനം നൽകുകയോ ചെയ്യണം.15 ലക്ഷം ദിയാധനം നൽകാൻ സക്കീർ ഹുസൈന് പണം തികയാതെ വന്നതോടെ സ്വന്തം പണം നൽകിയാണ് 2020ൽ ഉമ്മൻ ചാണ്ടി ഇയാളെ മോചിപ്പിച്ചത്. കൊല്ലം സ്വദേശി കൊല്ലപ്പെട്ട കേസിൽ പെട്ട മൂന്ന് പേരെ മോചിപ്പിക്കാൻ 50 ലക്ഷം ദിയാധനം സ്വരൂപിച്ച് നൽകാനും അദ്ദേഹം നേതൃത്വം നൽകി.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News