മക്ക റൂട്ട് ഇനിഷ്യേറ്റീവിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത് 98,816 തീര്‍ഥാടകര്‍
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഈ വര്‍ഷം ആരംഭിച്ച മക്ക റൂട്ട് ഇനിഷ്യേറ്റീവിന്റെ സേവനങ്ങള്‍ അഞ്ച് രാജ്യങ്ങളില്‍നിന്നുള്ള 98,816 തീര്‍ത്ഥാടകര്‍ പ്രയോജനപ്പെടുത്തി.
തീര്‍ത്ഥാടകര്‍ തങ്ങളുടെ രാജത്തുനിന്ന് മക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ അവരുടെ ഇമിഗ്രേഷന്‍, കാര്‍ഗോ, യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. കിങ്ഢം വിഷന്‍ 2030ന് കീഴിലാണ് ഈ പദ്ധതിയും ഉള്‍പ്പെടുന്നത്.
ഓരോ യാത്രക്കാരന്റെയും നടപടിക്രമങ്ങള്‍ ശരാശരി ഒരു മിനിറ്റും 48 സെക്കന്‍ഡും കൊണ്ടാണ് മക്ക റൂട്ട് ഇനിഷ്യേറ്റീവ് അധികൃതര്‍ പൂര്‍ത്തിയാക്കി നല്‍കിയത്. ഇന്തോനേഷ്യ, പാകിസ്ഥാന്‍, മലേഷ്യ, മൊറോക്കോ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് പദ്ധതി വിജയകരമായി നടപ്പിലാക്കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രാദേശിക ജീവനക്കാരെ സഹായിക്കുന്നതിനായി ഈ രാജ്യങ്ങളിലേക്ക് പ്രത്യേക സംഘങ്ങളേയും സൗദി അയച്ചിരുന്നു.