ഫീനിക്സ് ക്ലബ് ലോഗോ-ജേഴ്സി പ്രകാശനം സംഘടിപ്പിച്ചു
സൗദി കിഴക്കൻ പ്രവിശ്യയിലെ കായിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചു വരുന്ന ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ അംഗമായ എഫ്സിഡി തെക്കേപ്പുറം കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി ഫീനിക്‌സ് സ്പോർട്സ് ക്ലബ് എന്ന പേരിലേക്ക് നാമകരണം ചെയ്തു.
റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫിനിക്സ് ക്ലബ്ബിന്റെ പുതിയ ലോഗോയും ജേയ്‌സിയും പുറത്തിറക്കി. പ്രമുഖർ പങ്കെടുത്തു.
ക്ലബ് സെക്രട്ടറി സുനീർ ക്ലബ്ബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ ഫിനിക്സ് ക്ലബ്ബിനെ 2023 - 24 കാലഘട്ടത്തിൽ സ്പോൺസർ ചെയ്തിട്ടുള്ള ഗാലക്‌സ് കമ്പനി സിഇഒ ബിനോയ് ജോർജ് ക്ലബ്ബിന്റെ പുതിയ ലോഗോ പ്രകാശനം നിർവ്വഹിച്ചു.
ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ ഫീനിക്സ് ക്ലബ്ബിന്റെ കോ-സ്പോൺസറായ എവിസ് ജനറൽ മാനേജർ ഹരി കെ നമ്പ്യാർക്ക് ജേയ്‌സി നൽകി പ്രകാശനവും നിർവ്വഹിച്ചു. തുടർന്ന് ടീം ക്യാപ്റ്റൻ അലി തെക്കേപ്പുറം ബിനോയ് ജോർജിൽ നിന്നും ആദ്യ ജേയ്‌സി ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് അഷ്‌റഫ് അധ്യക്ഷനായിരുന്നു.
മുജീബ് കളത്തിൽ, ഹരി കെ നമ്പ്യാർ, ഇകെ സലീം (ഒഐസിസി), മഹമൂദ് പൂക്കാട്ട് (കെഎംസിസി), മോഹനൻ വെള്ളിനേഴി (നവോദയ) എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു.
ഡിഫ ജനറൽ സെക്രട്ടറി ഖലീൽ ,ഡിഫ ടെക്‌നിക്കൽ കമ്മറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, സ്റ്റിയറിംഗ് കമ്മറ്റി ചെയർമാൻ മുബാറക് ,കമ്മറ്റി അംഗം സജൂബ് , ടീം മാനേജർ ഫവാസ് ടികെ എന്നിവരും സംബന്ധിച്ചു.
ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളായ സാബിത് തെക്കെപുറം , ഹാരിസ് കോമി , റഹൂഫ് , ഷിയാസ്, റാസിക് , മുഹ്‌സിൻ, റഹ്മാൻ, ഫഹദ്, ഫവാസ് , ആദിൽ, അഫ്സർ, അൻസാരി എന്നിവർ പരിപാടി നിയന്ത്രിച്ചു. ക്ലബ്ബ് ട്രഷറർ ഷാഹിദ് കൊടിയങ്ങൽ നന്ദി പ്രകാശിപ്പിച്ചു.