ബ്രിട്ടനിൽ നടന്ന ഔദ്യോഗിക ലോഞ്ചിങ്ങിലൂടെ ഏവീലീസ് ഏവിയേഷൻ കമ്പനി പ്രവർത്തനമാരംഭിച്ചു
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനു കീഴിൽ പുതുതായി ആരംഭിച്ച ഏവിയേഷൻ കമ്പനിയാണ് ഏവീലീസ്
സൗദിയിൽ ഏവിയേഷൻ മേഖലയിൽ സ്ഥാപിതമായ പുതിയ കമ്പനി ഏവീലീസിന്റെ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചു. ബ്രിട്ടനിൽ നടന്നു വരുന്ന ഫാൻബറോ എയർഷോയോടനുബന്ധിച്ചാണ് കമ്പനിയുടെ പ്രവർത്തന ഉദ്ഘാടനം സംഘടിപ്പിച്ചത്.സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനു കീഴിൽ പുതുതായി ആരംഭിച്ച ഏവിയേഷൻ കമ്പനിയാണ് ഏവീലീസ്.
ചടങ്ങിൽ ഫ്ളൈനാസുമായി ആദ്യ കരാറും ഒപ്പ് വെച്ചു. എ-320 നിയോ വിഭാഗത്തിൽപ്പെട്ട പന്ത്രണ്ട് വിമാനങ്ങൾ വാങ്ങി ഫ്ളൈനാസിന് വാടകക്ക് നൽകുന്നതിനാണ് ധാരണ. കരാർ പ്രകാരം ഈ വർഷവും അടുത്ത വർഷവുമായി ഏവീലീസ് ഫ്ളൈനാസിന് വിമാനങ്ങൾ ലഭ്യമാക്കും.
രാജ്യത്തേക്കാവശ്യമായ പുതിയ വിമാനങ്ങൾ വാങ്ങുന്നതിനും ഏവിയേഷൻ മേഖലയിൽ സമഗ്ര വികസനം ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് കമ്പനിക്ക് തുടക്കം കുറിച്ചത്. കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മേൽനോട്ടത്തിലായിരിക്കും കമ്പനി പ്രവർത്തിക്കുക.