പൊന്നാനി പ്രവാസി കൂട്ടായ്മ റിയാദ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

റിയാദിലും സമീപ പ്രദേശത്തും ജോലി ചെയുന്ന പൊന്നാനിക്കാരുടെ കൂട്ടായ്മയാണ് പൊന്നാനി പ്രവാസി കൂട്ടായ്മ റിയാദ്

Update: 2024-05-14 18:34 GMT
Advertising

റിയാദ്: പൊന്നാനി പ്രവാസി കൂട്ടായ്മ റിയാദ്, പൊന്നാനിയിലെ ക്ലബുകൾക്കായി ഫുട്‌ബോൾ ടൂർണമെന്റ് നടത്തുന്നു. റിയാദിലും സമീപ പ്രദേശത്തും ജോലി ചെയുന്ന പൊന്നാനിക്കാരുടെ കൂട്ടായ്മയാണ് പൊന്നാനി പ്രവാസി കൂട്ടായ്മ റിയാദ്. കഴിഞ്ഞ എട്ട് വർഷത്തോളമായി ജീവ കാരുണ്യ സാംസ്‌കാരിക കല കായിക രംഗത്തുമായി പ്രവർത്തിച്ച് വരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 50 ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ കൂട്ടായ്മ ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി പൊന്നാനി പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൊന്നാനിയിലെ പ്രാദേശിക ക്ലബുകൾക്ക് മാത്രമായി പൊന്നാനി പ്രവാസി കൂട്ടായ്മയുടെ ആദ്യകാല നേതാക്കളും സംഘടനയിൽ നിന്ന് വിട്ട് പോയ കെ.വി ബാവ എം.കെ ഹമീദ് എന്നിവരുടെ ഓർമകൾക്കായ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് മെയ് പതിനേഴ്‌ന് രാത്രി എട്ട് മണി മുതൽ ഷുമേശി ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.

ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഖിദ്മ എഫ്സി ഗ്ലോബൽ പൊന്നാനിയെ നേരിടും. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും റണ്ണേഴ്സ്‌നു ഗ്രീൻ ക്ലബ് റിയാദ് സ്‌പോൺസർ ചെയ്യുന്ന ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്യുന്നതാണ്. വാർത്താ സമ്മേളനത്തിൽ കൂട്ടായ്മ ഉപദേശ സമിതി അംഗം റസൂൽ സലാം, രക്ഷാധികാരി അബ്ദുൽ കരീം പ്രെസിഡന്റ് ഹനീഫ എം.കെ, ടൂർണമെന്റ് കൺവീനർ സമീർ പാലാട്ടു തറയിൽ, അഷ്‌ക്കർ വി എന്നിവർ സംസാരിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News