മഹാമാരിക്ക് ശേഷം സൗദിയിലെ തുറമുഖങ്ങൾ സജീവമാകുന്നു

രാജ്യത്തെ തുറമുഖങ്ങളെ ആഗോള ചരക്ക് ഗതാഗത രംഗത്തെ മുൻ നിര ഹബ്ബുകളാക്കി പരിവർത്തിപ്പിക്കാനുള്ള സർക്കാറിന്റെ വികസന പദ്ധതികളും അതിവേഗം പുരോഗമിക്കുകയാണ്

Update: 2021-12-23 16:41 GMT
Editor : afsal137 | By : Web Desk
Advertising

കോവിഡിന് ശേഷം സൗദിയിലെ തുറമുഖങ്ങൾ വീണ്ടും സജീവമാകുന്നു. രാജ്യത്തെ തുറമുഖങ്ങൾ വഴിയുള്ള ചരക്ക് ഗതാഗത നീക്കത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ രാജ്യത്തെ തുറമുഖങ്ങളെ ആഗോള ചരക്ക് ഗതാഗത രംഗത്തെ മുൻ നിര ഹബ്ബുകളാക്കി പരിവർത്തിപ്പിക്കാനുള്ള സർക്കാറിന്റെ വികസന പദ്ധതികളും അതിവേഗം പുരോഗമിക്കുകയാണ്. ഈ വർഷാദ്യത്തിൽ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് പദ്ധതി പ്രഖ്യാപിച്ചത്

ഈ വർഷം രാജ്യത്തെ തുറമുഖങ്ങൾ വഴിയുള്ള ചരക്ക് ഗതാഗതത്തിൽ വലിയ വർധനവുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൂന്നാം പാദം പിന്നിടുമ്പോൾ തുറമുഖങ്ങൾ വഴി മുപ്പത് ലക്ഷത്തിലധികം കണ്ടൈയ്നറുകളുടെ ചരക്ക് കൈമാറ്റം നടന്നതായി തുറമുഖ അതോറിറ്റി അൽ മവാനി വ്യകതമാക്കി. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇരുപത് ശതമാനത്തിന്റെ വർധനവാണ് കണ്ടൈനർ നീക്കത്തിലൂടെയുണ്ടായത്. തുറമുഖങ്ങൾ വഴിയുള്ള ചരക്ക് നീക്കത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇവിടങ്ങളിലേക്കെത്തുന്ന കപ്പലുകളുടെ എണ്ണത്തിലും അഞ്ച് ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയതായി അൽ മവാനി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News