പ്രവാസി വെൽഫെയർ-ഫ്യൂച്ചർ എഡ്ജ് സ്റ്റുഡന്റസ് കോൺക്ലേവ് നാളെ

ഫ്യൂച്ചർ എഡ്ജ് രണ്ടാം സീസണിന്റെ ഭാഗമായി 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ സെക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്

Update: 2024-05-16 13:11 GMT
Advertising

ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കണ്ണൂർ - കാസർഗോഡ് കമ്മിറ്റി നടത്തുന്ന ഫ്യൂച്ചർ എഡ്ജ് സ്റ്റുഡന്റസ് കോൺക്ലേവ് നാളെ ദമ്മാമിലെ ഫൈസലിയയിൽ വെച്ച് നടക്കും. കൗമാരക്കാരായ മലയാളി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഭാവി ലോകത്തെ സാധ്യതകളും വ്യക്തി-സാമൂഹിക അവബോധവും കോർത്തിണക്കി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഫ്യൂച്ചർ എഡ്ജ്. രണ്ടാം സീസണിന്റെ ഭാഗമായി 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ സെക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിലെയും, സാങ്കേതിക മേഖലയിലെയും, കരിയർ രംഗത്തെയും പ്രമുഖർ നയിക്കുന്ന ഇവന്റ് പ്രവാസി വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ഉള്ളടക്കത്തോടെയായിരിക്കും നടത്തുകയെന്ന് പ്രോഗ്രാം കൺവീനർ ബിനാൻ ബഷീർ ജില്ലാ കമ്മിറ്റി പ്രസിഡന്റ്, ജനറർ സെക്രട്ടറി ജമാൽ പയ്യന്നൂർ എന്നിവർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ അതിഥികൾ ദമ്മാമിലെത്തി ചേർന്നിട്ടുണ്ട്. ആദ്യ സീസണിന്റെ തുടർച്ചയായി മികച്ച അനുഭവമാക്കി ഇത്തവണയും ഫ്യൂച്ചർ എഡ്ജ് വിദ്യാർത്ഥികൾക്ക് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 055 075 0205, 050 703 0895.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News