അറഫയിലും മിനായിലും സേവനനിരതരായി പ്രവാസി വെൽഫെയർ വളണ്ടിയർമാർ

അറഫ സംഗമത്തിൽ കഠിനമായ ചൂടിൽ പ്രയാസപ്പെട്ട ഹാജിമാർക്കും കൂട്ടം തെറ്റിയവർക്കും വളണ്ടിയർമാരുടെ സേവനം വലിയ ആശ്വാസമായി .

Update: 2024-06-16 08:20 GMT
Editor : Thameem CP | By : Web Desk
അറഫയിലും മിനായിലും സേവനനിരതരായി പ്രവാസി വെൽഫെയർ വളണ്ടിയർമാർ
AddThis Website Tools
Advertising

മിന: വിശുദ്ധ ഹജ്ജ് നിർവഹിക്കാനായി എത്തിയ തീർഥാടകർക്ക് സേവനങ്ങളുമായി പ്രവാസി വെൽഫെയർ വളണ്ടിയർമാർ. ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമത്തിൽ കഠിനമായ ചൂടിൽ പ്രയാസപ്പെട്ട ഹാജിമാർക്കും കൂട്ടം തെറ്റിയവർക്കും വളണ്ടിയർമാരുടെ സേവനം വലിയ ആശ്വാസമായി .

മുസ്ദലിഫയിൽ രാപ്പാർത്തശേഷം ഹാജിമാർക്ക് തിരക്കേറിയ കർമങ്ങളുള്ള ഞായറാഴ്ച മിനായിൽ കൂടുതൽ വളണ്ടിയർ സേവനം ഉറപ്പാക്കുമെന്നും പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രവിശ്യ വളണ്ടിയർ വിംഗ് കോർഡിനേറ്റർ ഒസാമ ഫറോക്ക്, നാഷനൽ കോർഡിനേറ്റർ റഹീം ഒതുക്കുങ്ങൽ എന്നിവർ അറിയിച്ചു. അറഫയിൽ ഷാനവാസ് കോട്ടയം, അഡ്വ. ഫിറോസ്, ഒസാമ, റഹീം ഒതുക്കുങ്ങൽ എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

Web Desk

By - Web Desk

contributor

Similar News