അറബ് ലോകത്ത് റമദാൻ വ്രതം മാർച്ച് 11ന് ആരംഭിക്കുമെന്ന് ഗോളശാസ്ത്ര വിദഗ്ധർ
13 മണിക്കൂറിൽ കൂടുതലായിരിക്കും ആദ്യ ദിവസങ്ങളിലെ വ്രതാനുഷ്ഠാന സമയമെന്നും ഗോളശാസ്ത്ര വിദഗ്ധർ
ജിദ്ദ: അറബ് രാജ്യങ്ങളിൽ ഈ വർഷത്തെ റമദാൻ വ്രത്രം മാർച്ച് 11ന് ആരംഭിക്കാന്‍ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ. ഇത്തവണ റമദാൻ 30 പൂർത്തിയാക്കിയായിരിക്കും വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷിക്കുക. 13 മണിക്കൂറിൽ കൂടുതലായിരിക്കും ആദ്യ ദിവസങ്ങളിലെ വ്രതാനുഷ്ഠാന സമയമെന്നും ഗോളശാസ്ത്ര വിദഗ്ധർ പറഞ്ഞു.
ഗോളശാസ്ത്ര വിദഗ്ധർ നൽകുന്ന സൂചനയനുസരിച്ച് സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഈ വർഷം മാർച്ച് 11ന് തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. ഏപ്രില്‍ ഒമ്പതിന് ചൊവ്വാഴ്ച റമദാനിലെ അവസാനത്തെ ദിവസവുമായിരിക്കും. 30 ദിവസമാണ് ഇത്തവണ റമദാനിലുണ്ടാവുക. ഏപ്രിൽ 10ന് ബുധനാഴ്ച അറബ് രാജ്യങ്ങളിലിലെല്ലാം ഈദുൽ ഫിത്ർ ആഘോഷിക്കാനാണ് സാധ്യതയെന്നും ഗോളശാസ്ത്ര വിദഗ്ധർ പറയുന്നു.
എന്നാൽ, മാസപ്പിറവി ദർശനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ രാജ്യങ്ങളിലും റമദാൻ വ്രതാരംഭവും ഈദുൽ ഫിതറും പ്രഖ്യാപിക്കുക. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ലെബനാന്‍, ഫലസ്തീന്‍, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ റമദാനിലെ ആദ്യ ദിവസങ്ങളില്‍ വ്രതാനുഷ്ഠാന സമയം 13 മണിക്കൂറിൽ അൽപം കൂടുതലുണ്ടാകും.
ശൈത്യകാലമായതിനാൽ റമദാനിൽ പകലിന് ദൈർഘ്യം കുറവായിരിക്കും. അതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ റമദാനിൽ വ്രതത്തിനും ദൈർഘ്യം കുറയുമെന്നും ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.
Summary: Astronomers say that this year's Ramadan fasting in Arab countries is likely to start on March 11