സൗദിയിൽ സൗജന്യ ഇഖാമ, റീ എൻട്രി പുതുക്കൽ ഈ മാസത്തോടെ കഴിയും

കോവിഡ് മഹാമാരിയെ തുടർന്ന് വിമാന യാത്ര വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് സൗജന്യ സേവനം ലഭിച്ചിരുന്നത്

Update: 2022-01-22 17:24 GMT
Advertising

സൗദി അറേബ്യയിൽ സൗജന്യമായി ഇഖാമയും റീ എൻട്രിയും പുതുക്കുന്നത് ഈ മാസത്തോടെ അവസാനിപ്പിക്കും.


 ഇനിയും പുതുക്കി ലഭിച്ചിട്ടില്ലാത്തവർ സ്പോൺസറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണം. കോവിഡ് മഹാമാരിയെ തുടർന്ന് വിമാന യാത്ര വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് സൗജന്യ സേവനം ലഭിച്ചിരുന്നത്.

കോവിഡ് മഹാമാരിയെ തുടർന്ന് വിമാനയാത്രക്ക് വിലക്കേർപ്പെടുത്തിയതോടെ അവധിക്ക് പോയ നിരവധി പ്രവാസികളാണ് സൗദിയിലേക്ക് തരിച്ച് വരാനാകാതെ നാട്ടിൽ കുടങ്ങിയത്. വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഇത്തരം പ്രാവസികൾക്ക് ഇഖാമയും റീ എൻട്രിവിസയും സൗജന്യമായി നീട്ടിനൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് വിവിധ ഘട്ടങ്ങളിലായി ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് ഇഖാമയും റീ എൻട്രി വിസയും സന്ദർശന വിസയും ജനുവരി 31 വരെയാണ് പുതുക്കി നൽകുന്നത്. ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വരുന്നതിനുള്ള വിമാന വിലക്ക് സൗദി പിൻവലിച്ച ശേഷവും ഒരു തവണകൂടി പുതുക്കി നൽകിയാണ് ജനുവരി 31 വരെ എത്തിയത്. അതിനാൽ തന്നെ ജനുവരി 31ന് ശേഷം വീണ്ടും കാലാവധി പുതുക്കിനൽകാനുള്ള സാധ്യതയില്ല. ഇനിയും പുതുക്കി ലഭിക്കാത്തവർ ജനുവരി 31ന് മുമ്പായി പുതുക്കി ലഭിച്ചില്ലെങ്കിൽ സ്പോൺസറുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ചുള്ള കാരണങ്ങൾ അന്വേഷിക്കുകയും പുതുക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

Renewal of free iqama and re-entry in Saudi Arabia will end this month.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News