എൻജിന് തീ പിടിക്കാനുള്ള സാധ്യത; പതിമൂവ്വായിരം കിയാ കാറുകൾ തിരിച്ച് വിളിച്ച് സൗദി വാണിജ്യ മന്ത്രാലയം
പിൻവലിക്കുന്ന വാഹനങ്ങൾ സൗജന്യമായി റിപ്പയർ ചെയ്തതിന് ശേഷം വീണ്ടും നിരത്തിലിറക്കാമെന്ന് മന്ത്രാലയം അറിയിച്ചു
റിയാദ്: പതിമൂവ്വായിരം കിയാ കാറുകൾ വിപണിയിൽ നിന്നും പിൻവലിച്ച് സൗദി വാണിജ്യ മന്ത്രാലയം. വാഹനങ്ങളിലെ എൻജിന് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. പിൻവലിക്കുന്ന വാഹനങ്ങൾ സൗജന്യമായി റിപ്പയർ ചെയ്തതിന് ശേഷം വീണ്ടും നിരത്തിലിറക്കാമെന്നും മന്ത്രാലയം അറിയിച്ചു. 2010 - 2015 മോഡലുകളിലുള്ള ഏതാനും കിയ കാറുകളാണ് തിരിച്ചു വിളിച്ചത്.
നിയന്ത്രണ യൂണിറ്റിൽ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യതയാണ് കാരണം. കിയ കമ്പനിയുടെ ഒപ്റ്റിമ, സോൾ, സൊറന്റോ, സെറാറ്റോ, സ്‌പോട്ടേജ് എന്നീ മോഡലുകളാണ് ഇതിൽ ഉൾപ്പെടുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ, പാർക്ക് ചെയ്ത അവസ്ഥയിലോ തീ പിടിക്കാൻ സാധ്യതയുണ്ട്. നിയന്ത്രണ യൂണിറ്റായ ഹൈഡ്രോളിക് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിൽ ഇലക്ട്രിക്കൽ ഷോർട് സർക്യൂട്ട് മൂലമാണിത്.
ഇത്തരം വാഹനമുപയോഗിക്കുന്നവർ ചേയ്‌സസ് നമ്പർ റീകാൾ വെബ്‌സൈറ്റിൽ പരിശോധിച്ച് തങ്ങളുടെ വാഹനങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഉൾപെട്ടിട്ടുണ്ടെങ്കിൽ റിപ്പയറിങ്ങിനായി കമ്പനിയുടെ ഔദ്യോഗിക സേവനകേന്ദ്രത്തിൽ ബന്ധപ്പെടണം. റിപ്പയറിങ് സൗജന്യമായി കമ്പനി നൽകുമെന്നും സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. റിപ്പയറിങ്ങിന് ആവശ്യമായിട്ടുള്ള വസ്തുക്കൾ ഉടനടി വിപണിയിൽ ലഭ്യമാക്കണമെന്നും മന്ത്രാലയം കമ്പനിയോട് നിർദ്ദേശിച്ചു. റിയാദ് പതിമൂവ്വായിരം കിയാ കാറുകൾ തിരിച്ച് വിളിച്ചു എൻജിന് തീ പിടിക്കാനുള്ള സാധ്യത 2010-2015 മോഡലുകളാണ് തിരിച്ച് വിളിച്ചത്.