ഹൈറേഞ്ചിൽ ഇനി സേഫ് ജേർണി; റോക്ക് ഫാൾ മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കി സൗദി

മലമ്പാതകളിലേക്ക് പർവതങ്ങളിൽ നിന്നും പാറക്കല്ലുകൾ അടർന്ന് വീഴുന്നത് നിരീക്ഷിക്കുന്ന സ്മാർട്ട് സംവിധാനമാണ് നടപ്പിലാക്കിയത്

Update: 2024-06-07 15:33 GMT
Editor : Thameem CP | By : Web Desk
Advertising

ജിദ്ദ: സൗദിയിൽ മലമ്പാതകളിലേക്ക് പർവതങ്ങളിൽ നിന്നും പാറക്കല്ലുകൾ അടർന്ന് വീഴുന്നത് നിരീക്ഷിക്കാൻ സ്മാർട്ട് സംവിധാനം നടപ്പിലാക്കി. തായിഫിലെ അൽ ഹദ റോഡിലാണ് ആറ് ക്യാമറകൾ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചത്. ഇത് വഴി ഹജ്ജിനെത്തുന്ന തീർഥാടകർക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

മലമ്പാതകളിലൂടെ സഞ്ചരിച്ച് ഹജ്ജിനെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് റോക്ക് ഫാൾ മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കിയത്. ആഭ്യന്തര തീർത്ഥാടകർ കൂടുതലായി എത്തുന്ന തായിഫിലെ അക്കാബ അൽ-ഹദ റോഡിലാണ് പാറക്കെട്ടുകൾ റോഡുകളിലേക്ക് അടർന്ന് വീഴുന്നത് നിരീക്ഷിക്കുവാനുള്ള സംവിധാനം ആദ്യമായി ഒരുക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജിയുടെ സഹായത്തോടെ ആറ് ക്യാമറകൾ ഉപയോഗിച്ചാണ് നിരീക്ഷണം. പർവതങ്ങളിൽ നിന്നും പാറക്കല്ലുകൾ ചലിക്കാൻ തുടങ്ങുന്നതിന്റെ ആദ്യ നിമിഷം തന്നെ എഐ സംവിധാനത്തിലൂടെ ക്യാമറകൾ ഇത് നിരീക്ഷിച്ച് ട്രാഫിക് വിഭാഗത്തിന് സിഗ്‌നൽ നൽകും. കൂടാതെ പാറകൾ വീണ് 60 സെക്കന്റുകൾക്കുള്ളിൽ തന്നെ റോഡുകൾ അടക്കുകയും ചെയ്യും.

ഗതാഗത, ലോജിസ്റ്റിക് മന്ത്രിയും റോഡ് അതോറിറ്റി ചെയർമാനുമായ എഞ്ചിനീയർ സാലിഹ് അൽ ജാസ്സറിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. 2030 ഓടെ ആഗോള തലത്തിൽ സൗദിയിലെ റോഡ് ഗുണനിലവാര സൂചിക ഉയർത്തുകയും മരണങ്ങളുടെ എണ്ണം 1,00,000 ജനസംഖ്യയിൽ 5 ൽ താഴെയായി കുറക്കുകയുമാണ് അതോറിറ്റിയുടെ ലക്ഷ്യം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News