സംഘ്പരിവാർ സ്പോൺസർ ചെയ്യുന്ന വംശഹത്യ: മണിപ്പൂർ-ഹരിയാന വിഷയത്തിൽ പ്രവാസി വെൽഫെയർ

Update: 2023-08-14 14:09 GMT
Advertising

മണിപ്പൂരിലും ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും ക്രിസ്ത്യൻ-മുസ്‌ലിം വിഭാഗകങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ യാദൃശ്ചികമല്ലെന്നും സംഘ്പരിവാറിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രവാസി വെൽഫെയർ ദമ്മാം റീജീയണൽ കമ്മിറ്റി സംഘടിപ്പിച്ച വംശഹത്യ പ്രതിരോധ സംഗമം അഭിപ്രായപ്പെട്ടു.

സംഘർഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘ്പരിവാർ ഭരണകൂടം ആസൂത്രിതമായ ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ആർ.എസ്.എസ്സിൻ്റെ വിചാരധാരയിൽ പറയുന്നത് പ്രകാരം ഗുജറാത്തിൽ നടന്ന മുസ്ലീം ഉന്മൂലനത്തിൻ്റെ തുടർച്ചയാണ് മണിപ്പൂരിലും ഹരിയാനയിലെ നൂഹിലും നടന്നുകൊണ്ടിരിക്കുന്നതെന്ന് പരിപാടിയിൽ വിഷായാവതരണം നടത്തിയ പ്രോവിൻസ് വൈ. പ്രസിഡൻ്റ് മുഹ്സിൻ ആറ്റശ്ശേരി പറഞ്ഞു. ഹരിഹായനയിൽ ആക്രമണങ്ങൾക്കിടയിൽ സംഘ്പരിവാർ പ്രവർത്തകർ ഗുഡ്ഗാവിലെയും സോഹ്നയിലെയും രണ്ട് മസ്ജിദുകൾക്ക്‌ തീയിടുകയും ഇമാമിനെ അടക്കം കൊലപ്പെടുത്തുകയും ചെയ്തു.



ആർഎസ്എസ്സും, നരേന്ദ്ര മോദിയും, യോഗി ആദിത്യനാഥും തുറന്നു വിട്ട ഹിന്ദുത്വ വിഷബീജങ്ങൾ ആയുധമേന്തി രാജ്യത്തെ ദളിത്-മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ കൊന്നൊടുക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ജയ്പൂർ-മുംബൈ ട്രെയിനിൽ നടന്ന കൊലപാതകങ്ങളും ഹരിയാനയിലെ വംശീയാക്രമണങ്ങളും.

ജയ്പൂർ-മുംബൈ ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥനായ ചേതൻ സിംഗ് മുസ്‌ലിംകളെ തേടിപ്പിടിച്ച് വെടിവെച്ച് കൊല്ലുകയാണുണ്ടായത്. അത്യന്തം ഭീകരവും ക്രൂരവുമായ സംഭവമാണിത്. പിന്നാക്ക വിഭാഗത്തിൽപെട്ട മേലുദ്യോഗസ്ഥനെയും അയാൾ കൊലപ്പെടുത്തി.ആയുധമേന്തിയ ഹിന്ദുത്വ ഭീകരർ നടത്തുന്ന കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. തികഞ്ഞ ആസൂത്രണത്തോടെ നടക്കുന്ന വംശഹത്യാ പ്രൊജക്ടിൻ്റെ ഭാഗമാണിതെല്ലാം. ഭരണ നേട്ടങ്ങളാൽ അധികാരം നിലനിർത്താൻ കഴിയാത്ത ബിജെപി സർക്കാർ വംശീയതയുടെ തീക്കുണ്ഡത്തിലേക്ക് സംസ്ഥാനത്തെ വലിച്ചെറിഞ്ഞ് വോട്ട് നേടാൻ നടത്തുന്ന ശ്രമവും ഇതിന് പിന്നിലുണ്ട്. മുസ്‌ലിം വംശഹത്യാ പദ്ധതിയുടെ നിർവഹണവും മുസ്‌ലിം അപരവത്കരണമെന്ന സൂത്രവാക്യമുപയോഗിച്ച് അധികാരം നിലനിർത്താനുള്ള ശ്രമവുമാണ് സംഘ് പരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഇരകളാണ് കൊല്ലപ്പെട്ട മുസ്‌ലിം-കൃസ്ത്യൻ വിഭാഗങ്ങളും തകർക്കപ്പെടുന്ന പളളികളും.

മുമ്പ് പശുക്കടത്തും ലൗ ജിഹാദും ആരോപിച്ച് കൊണ്ടായിരുന്നു സംഘ്പരിവാർ ആൾക്കൂട്ടം മുസ്‌ലിം സമൂഹത്തിനെതിരിൽ ആസൂത്രിതമായ അക്രമണങ്ങൾ നടത്തിയിരുന്നത്. ഇപ്പോൾ മോദിക്കും യോഗിക്കുമൊപ്പം നിൽക്കാതിരിക്കുക എന്നത് തന്നെ കൊല്ലാനുളള കാരണമായി മാറിയിരിക്കുകയാണ്.

ഈ ഘട്ടത്തിൽ ആർഎസ്എസും മോദിയും യോഗിയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വംശീയതക്കെതിരെ ശക്തമായ ജനകീയ പ്രതിരോധങ്ങളും യോജിച്ച പ്രതിഷേധങ്ങളുമാണ് ഉയർന്ന് വരേണ്ടതന്ന് ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ച വിവിധ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ വ്യക്തികളായ, ശംസ് കൊല്ലം ( ഒ.ഐ.സി.സി), ഹമീദ് വടകര (കെ.എം.സി.സി), സാജിദ് ആറാട്ടുപുഴ (മാധ്യമ പ്രവർത്തകൻ), ബൈജു കുട്ടനാട് എന്നിവർ പറഞ്ഞു. 

പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ പ്രസിഡൻ്റ് അബ്ദുറഹീം തീരൂർക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു പൂതകുളം സ്വാഗതവും, ട്രെഷറർ അയ്മൻ സഈദ് നന്ദിയും പറഞ്ഞു.

വിവിധ റീജീയണൽ-ജില്ലാ ഭാരവാഹികളായ സമീയുള്ള കൊടുങ്ങല്ലൂർ, ആഷിഫ് കൊല്ലം, ജമാൽ കൊടിയത്തൂർ, സക്കീർ ബിലാവിനകത്ത്, ഷമീർ പത്തനാപുരം, അബ്ദുള്ള സൈഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News