ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി

ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കുകയല്ലാതെ പ്രശ്നപരിഹാരമില്ലെന്നും സൗദി അറേബ്യ

Update: 2022-04-27 19:35 GMT
Advertising

ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ. സ്വതന്ത്രമായ ഫലസ്തീൻ രാജ്യം യാഥാർഥ്യമാക്കണമെന്നും അഭയാർഥികളായ ഫലസ്തീൻ ജനതക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കുകയല്ലാതെ പ്രശ്നപരിഹാരമില്ലെന്നും സൗദി അറേബ്യ പറഞ്ഞു. ഇത് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്ന ഫലസ്തീൻ ജനതക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കണമെന്നും സൗദി അറേബ്യ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ആവർത്തിച്ചുള്ള ഇസ്രയേൽ ആക്രമണത്തേയും പ്രത്യേകിച്ച് വിശുദ്ധ റമദാനിൽ മസ്ജിദുൽ അഖ്സയിലെ ആരാധനാകർമ്മങ്ങൾ തടയുന്ന നടപടിയെയും സൗദി അപലപിച്ചു. പശ്ചിമേഷ്യയുടെ സമഗ്രവും ശാശ്വതവുമായ സമാധാനത്തിന് 2002ലെ അറബ് സമാധാന കരാർ പ്രകാരമുള്ള ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് പോംവഴിയെന്നും സൗദി വ്യക്തമാക്കി.


Full View

Saudi Arabia against Israeli occupation of Palestine

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News