ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സിറ്റി റിയാദിൽ സ്ഥാപിക്കും: സൗദി കിരീടാവകാശി

വാദി ഹനീഫക്കടുത്ത്​ ഹയ്യ്​ ഇർഖയിലാണ്​ നടപ്പിലാക്കുക. 3.4 ചതു.കി.മീറ്റർ വിസ്തീ​ർണ്ണമുണ്ടാകും. 44 ശതമാനം സ്ഥലം തുറന്ന ഹരിത ഇടങ്ങളായിരിക്കും

Update: 2021-11-15 11:44 GMT
Editor : ubaid | By : ubaid
Advertising

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സിറ്റി (നോൺ ​പ്രോഫിറ്റ്​ സിറ്റി) പദ്ധതി റിയാദിലെ ഇർഖ ഡിസ്​ട്രിക്​റ്റിൽ ആരംഭിക്കുമെന്ന്​ കിരീടാവകാശിയും മിസ്​ക്​ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപകനും ബോർഡ്​ ചെയർമാനുമായ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പറഞ്ഞു. ആഗോളതലത്തിൽ ലാഭേഛയില്ലാത്ത മേഖലയുടെ വികസനത്തിന്​ റിയാദിൽ സ്ഥാപിക്കാൻ പോകുന്ന നഗരം മാതൃകയാകുന്നതിനാണ്​. നിരവധി യുവജനങ്ങൾക്കും സന്നദ്ധ വിഭാഗങ്ങളും പ്രാദേശികവും അന്തർദേശീയവുമായ ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കും നഗരമൊരു തൊട്ടിലായിരിക്കുന്നതിനുമാണെന്നും കിരീടാവകാശി പറഞ്ഞു.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആദ്യത്തെ നഗരം മിസ്​ക്​ ചാരിറ്റിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്​ സംഭാവന ചെയ്യും. യുവാക്കൾക്കും യുവതികൾക്കും അവസരങ്ങളും പരിശീലന പരിപാടികളുമുണ്ടാകും. നഗരത്തിന്റെ ഗുണഭോക്താക്കൾക്ക്​ ആകർഷകമായ അന്തരീക്ഷം സൃഷ്​ടിക്കുന്നതിന്​ സംഭാവന ചെയ്യുന്ന നിരവധി സേവനങ്ങളും പദ്ധതിക്ക്​ കീഴിലുൾപ്പെടും. നിരവധി അക്കാദമികൾക്കും കോളേജുകൾക്കും മിസ്​ക്​ സ്​ക്കൂളുകൾക്കും നഗരം ആതിഥേയത്വം വഹിക്കും. ​കോൺഫ്രൻസ്​ ഹാൾ, സയൻസ്​ മ്യൂസിയം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സംവിധാനങ്ങളുള്ള, ശാസ്ത്ര സാങ്കേതിക രംഗത്തെ കണ്ട്​പിടിത്തക്കാരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള ഇടമായ ഇന്നോവേഷൻ കേന്ദ്രവും നഗരത്തിലുണ്ടാകും. ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടും ഗാലറിയും, പെർഫോമിങ്​ ആർട്‌സ് തിയേറ്ററുകൾ, കളിസ്ഥലം, പാചക സ്ഥാപനം, പാർപ്പിട സമുച്ചയം എന്നിവയും ഉൾപ്പെടുന്നതായിരിക്കും. ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക്​ നഗരം ആതിഥേയത്വം വഹിക്കുകയും ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു.

അമീർ മുഹമ്മദ്​ ബിൻ സൽമാൻ നോൺ പ്രോഫിറ്റ്​ സിറ്റി എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. റിയാദിലെ വാദിഹനീഫയോട്​ ചേർന്നുള്ള ഇർഖ ഡിസ്​ട്രിക്​റ്റിൽ ഏകശേദം 3.4 ചതുരശ്രകിലോമീറ്റർ വിസ്തീ​ർണ്ണത്തിലാണ്​ പദ്ധതി നടപ്പിലാക്കുക​. മൊത്തം പ്രദേശത്തിന്റെ 44 ശതമാനം തുറന്ന ഹരിത ഇടങ്ങളായിരിക്കും. യുവാക്കൾക്ക് പഠനവും നേതൃപാടവവും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും രാജ്യത്തിന്റെയും ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും സൗദിയിലെ യുവ പ്രതിഭകളെ പ്രാപ്തരാക്കുന്ന സുപ്രധാന സംവിധാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോൺ പ്രോഫിറ്റ്​ സിറ്റി എന്ന പദ്ധതിയിയുടെ പ്രഖ്യാപനം.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - ubaid

contributor

Similar News