സൗദിയില്‍ അഴിമതിക്കേസില്‍ ഇരുനൂറിലധികം ഉദ്യോഗസ്ഥര്‍ പിടിയില്‍
അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മ്മാണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ആഭ്യന്തരം, പ്രതിരോധം, നാഷണല്‍ ഗാര്ഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പല്‍ ഗ്രാമകാര്യം, പാര്‍പ്പിടം, കൃഷി ജലവിഭവം, വിദ്യഭ്യാസം, വാണിജ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.
സൗദിയില്‍ അഴിമതിക്കേസില്‍ ഇരുന്നൂറിലധികം ഉദ്യോഗസ്ഥര്‍ വീണ്ടും പിടിയിലായി. പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളിലേത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സൗദി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ അഥവ നസഹയാണ് നടപടി കൈകൊണ്ടത്.
അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മ്മാണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ആഭ്യന്തരം, പ്രതിരോധം, നാഷണല്‍ ഗാര്ഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പല്‍ ഗ്രാമകാര്യം, പാര്‍പ്പിടം, കൃഷി ജലവിഭവം, വിദ്യഭ്യാസം, വാണിജ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. ഉയര്‍ന്ന തസ്തികളില്‍ ജോലി ചെയ്തിരുന്ന 207 ഉദ്യോഗസ്ഥര്‍ പിടിയിലായതായി നസഹ വെളിപ്പെടുത്തി. കഴിഞ്ഞ മാസം നസഹ നടത്തിയ 878 ഓളം പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഇതിന് പുറമേ വിദേശികളും സ്വദേശികളുമായ 461 പേരെയും അറസ്റ്റ് ചെയ്തതായും നസഹ അറിയിച്ചു. ഇവര്‍ക്കെതിരായ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രൊസിക്യൂഷന് ഉടന്‍ കൈമാറുമെന്ന് അതോറിറ്റി അറിയിച്ചു.
ഇതിനിടെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ കൈമാറുന്നതിന് നസഹ പൊതുജനങ്ങള്‍ക്ക് നിരന്തരം ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫോണ്‍ കോള്‍ മുഖേനയും ഇമെയില്‍, വൈബ്സൈറ്റ് വഴിയും പൊതുജനങ്ങളില്‍ നിന്നും അതോറിറ്റിക്ക് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്തിയാണ് ഇത്ര വലിയ സംഘത്തെ വലയിലാക്കിയത്.