സൗദിയില്‍ ഇനി വരുന്നത് ചൂടു കൂടിയ ദിനങ്ങള്‍
മക്ക, മദീന പ്രവിശ്യകളിൽ ചൂട് അമ്പത് ഡിഗ്രിക്ക് അടുത്ത് വരെയെത്തും. റിയാദ്, ജിദ്ദ, ഖസീം, ദമ്മാം എന്നിവിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടും.
Update: 2021-06-11 19:19 GMT
സൗദിയിൽ വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. മക്കയിലും മദീനയിലും ചൂട് അമ്പത് ഡിഗ്രിയിലേക്ക് എത്തുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സൗദിയിൽ കാലാവസ്ഥ കൊടു ചൂടിലേക്ക് നീങ്ങുകയാണ്. ഇനിയുള്ള എതാനും മാസങ്ങളിൽ ഉഷ്ണക്കാറ്റ് തുടരും. അന്തരീക്ഷ താപനിലയും ഉയരും. മക്ക, മദീന പ്രവിശ്യകളിൽ ചൂട് അമ്പത് ഡിഗ്രിക്ക് അടുത്ത് വരെയെത്തും.
ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ചൂട് വർധിക്കുന്ന ഘട്ടം കൂടിയാണ്. തീരദേശത്തും ഉഷ്ണക്കാറ്റ് ഉണ്ടാകും. ദീർഘദൂര യാത്ര പകൽ സമയങ്ങളിൽ നടത്തുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്. ഉച്ച സമയങ്ങളിൽ പുറമെ ജോലി ചെയ്യുന്നവരും ജാഗ്രത പുലർത്തണം. റിയാദ്, ജിദ്ദ, ഖസീം, ദമ്മാം എന്നിവിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടും. ഇതോടൊപ്പം പൊടിക്കാറ്റിനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്