സൗദിയിൽ സംസം വെള്ളത്തിന്റെ പരിശോധന ശക്തമാക്കി

പ്രതിദിനം 150 സാമ്പിളുകൾ പരിശോധിക്കും.

Update: 2023-02-05 19:09 GMT

zamzam

Advertising

സൗദിയിൽ സംസം വെള്ളത്തിന്റെ പരിശോധന ശക്തമാക്കി. വിവിധ സംസം വിതരണ കേന്ദ്രങ്ങളിൽ നിന്നായി പ്രതിദിനം 150 സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കും. ഹറം പള്ളിയിലെത്തുന്ന ഉംറ തീർഥാകടകരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് പരിശോധന വർധിപ്പിച്ചത്.

സംസം ജലം വിതരണം ചെയ്യുന്ന വിവിധ കേന്ദ്രങ്ങളിൽ നിന്നായി പ്രതിദിനം 150 സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. പുണ്യതീർഥത്തിൻ്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധന. ഹറം പള്ളിയിലെത്തുന്ന സന്ദർശകരുടേയും ഉംറ തീർഥാടകരുടേയും എണ്ണം കുത്തനെ വർധിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുവാനുള്ള തീരുമാനം.

ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരമുള്ള പ്രത്യേക ലബോറട്ടറിയിലാണ് പരിശോധനയെന്ന് പ്രിവൻഷൻ ആന്റ് ഹെൽത്ത് കെയർ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹസ്സൻ അൽ സുവൈഹ്‌രി പറഞ്ഞു. സംസം കിണർ മുതൽ ടാങ്കുകൾ, കണ്ടെയ്നറുകൾ ,വിതരണ കേന്ദ്രങ്ങൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ദിവസവും പരിശോധന നടത്തുന്നതിനായി 10 ഫീൽഡ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണം ഉംറ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനവാണ് കണ്ടുവരുന്നത്. അതിനാൽ തന്നെ ഹറം പള്ളിയിൽ വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നുസ്ക്, തവക്കൽനാ ആപ്പുകൾ വഴി പെർമിറ്റെടുത്ത് സമയക്രമം പാലിച്ച് കൊണ്ട് മാത്രമേ ഉംറക്ക് വരാൻ പാടുള്ളുവെന്ന് ഇരു ഹറം കാര്യാലയം വിശ്വാസികളെ ഓർമ്മിപ്പിച്ചു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News