സൗദി അറേബ്യ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി വികസിപ്പിക്കും; പദ്ധതിക്കായി സൗദിയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയിലെത്തി

സൗദി കിരീടാവകാശിയും ദക്ഷിണ കൊറിയൻ പ്രസിഡണ്ടും തമ്മിലുള്ള ചർച്ചയിലാണ് ധാരണ. ഇതിനായി കൊറിയയിലെ മുൻനിര കമ്പനികൾ സൗദിയിലെത്തും

Update: 2022-01-19 18:15 GMT
Editor : abs | By : Web Desk
Advertising

സൗദിയില്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദന പദ്ധതി വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. സൗദി കിരീടാവകാശിയും ദക്ഷിണ കൊറിയൻ പ്രസിഡണ്ടും തമ്മിലുള്ള ചർച്ചയിലാണ് ധാരണ. ഇതിനായി കൊറിയയിലെ മുൻനിര കമ്പനികൾ സൗദിയിലെത്തും

സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും, പോസ്‌കോ, സാംസങ് സി.ആന്റ് ടി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്ന് പ്രൊജക്ട് വികസിപ്പിക്കും. റിയാദില്‍ നടന്ന സൗദി കൊറിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ ഇത് സംബന്ധിച്ച ധാരണയായി. സ്ഥാപന മേധാവികള്‍ കരാര്‍ പത്രം ഒപ്പ് വെച്ച് പരസ്പരം കൈമാറി. സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ദക്ഷിണ കൊറിയന്‍ വാണിജ്യ വ്യവസായ ഊര്‍ജ മന്ത്രി മൂണ്‍ സുങ് വൂക്ക്. പി.ഐഫ് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനും സൗദിയും ദക്ഷിണ കൊറിയയും തമ്മിലുള്ള വിജ്ഞാന വൈദഗ്ധ്യ കൈമാറ്റത്തിനും സഹായകരമാകും. സൗദിയില്‍ നിന്നും ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതി ചെയ്യാവുന്ന തലത്തിലേക്ക് പദ്ധതികള്‍ വികസിപ്പിക്കുകയാണ് കരാറിന്റ മുഖ്യ ലക്ഷ്യം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News