തുർക്കിക്ക് സൗദി അറേബ്യയുടെ ധനസഹായം: അഞ്ച് ബില്യൺ ഡോളർ നിക്ഷേപമായി നൽകും
തുര്‍ക്കി സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപം നടത്താനും ധാരണ
തുര്‍ക്കിക്ക് സൗദി അറേബ്യയുടെ സാമ്പത്തിക സഹായം. അഞ്ച് ബില്യണ്‍ ഡോളര്‍ ഏകദേശം നാല്പതിനായിരം കോടി രൂപയുടെ ധനസഹയം നിക്ഷേപമായി നല്‍കുന്നതിനാണ് ധാരണ. തുക സൗദി ഡവലപ്പ്‌മെന്റ് ഫണ്ട് തുര്‍ക്കി സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കും. തുര്‍ക്കിക്ക് ഭുകമ്പത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറകടക്കാന്‍ ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നത്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. സൗദി ഫണ്ട് ഫോര്‍ ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഹമ്മ്മ അല്‍ ഖത്തീബ് ധാരണാ പത്രത്തില്‍ ഒപ്പ് വെച്ച്. അഞ്ച് ബില്യണ്‍ ഡോളര്‍ ഏകദേശം നാല്പതിനായിരം കോടി രൂപ നിക്ഷേപമായി തുര്‍ക്കി സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കും.ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള സഹായമായാണ് നിക്ഷേപം നടത്തുന്നത്. ഇതിന് പുറമേ തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതര്‍ക്കുള്ള അടിയന്തിര സഹായവും സൗദി നടത്തി വരുന്നുണ്ട്. ഇതിനായി പ്രത്യേ വ്യോമപാത തുറക്കുകയും ഇത് വഴി പതിനഞ്ചിലധികം വിമാനങ്ങളും റോഡുമാര്ഗം നിരവധി ട്രക്കുകളും അവശ്യ സാധനങ്ങളുമായി തുര്‍ക്കിയിലെത്തിട്ടുണ്ട്. അവശ്യ മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍, ഇലക്ട്രിക ജനറേറ്ററുകള്‍, വസ്ത്രങ്ങള്‍ എന്നിവ അടങ്ങുന്നതാണ് സഹായം.