സൗദി അരാംകോയുടെ ലാഭത്തിൽ റെക്കോർഡ് വർധനവ്
ലാഭവിഹിതത്തിൽ നിന്നും 70.3 ബില്യൺ റിയാൽ ഓഹരി ഉടമകൾക്ക് വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു
ദമ്മാം: സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ലാഭവിഹിതത്തിൽ റെക്കോർഡ് വർധനവ്. ഈ വർഷം രണ്ടാം പാദത്തിൽ ലാഭവിഹിതം തൊണ്ണൂറ് ശതമാനം വർധിച്ച് അറ്റാദായം 181 ബില്യൺ റിയാലിലെത്തി. ലാഭവിഹിതം വരും ദിവസങ്ങളിൽ ഓഹരി ഉടമകൾക്ക് വിതരണം ചെയ്യും.
സൗദി അരാംകോയുടെ നടപ്പു വർഷത്തെ രണ്ടാം പാദസാമ്പത്തിക റിപ്പോർട്ടിലാണ് ലാഭം കുതിച്ചുയർന്നത്. കമ്പനിയുടെ അറ്റാദായം 90 ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയതായി കമ്പനി സി.ഇ.ഒ പറഞ്ഞു. ഇതോടെ ലാഭവിഹിതം 181 ബില്യൺ റിയാലായി ഉയർന്നു. മൂന്നാം പാദത്തിൽ 18.8 ബില്യൺ ഡോളറിന്റെ ലാഭവിഹിതം പ്രഖ്യിപിക്കുകയും ചെയ്തു.
2019ലെ പബ്ലിക് ഓഹരി വിൽപ്പനക്ക് ശേഷം കമ്പനി നേടുന്ന റെക്കോർഡ് ലാഭമാണ് ഇത്തവണത്തേത്. ആഗോള എണ്ണ വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഉയർന്നതും ഡിമാന്റ് വർധിച്ചതുമാണ് കമ്പനിക്ക് നേട്ടമുണ്ടാക്കിയത്. ഒപ്പം ഉൽപാദനത്തിലും കയറ്റുമതിയിലും ക്രമാതീതമായ വർധനവ് വരുത്തിയതും വരുമാന വർധനവിന് കാരണമായി. ലാഭവിഹിതത്തിൽ നിന്നും 70.3 ബില്യൺ റിയാൽ ഓഹരി ഉടമകൾക്ക് വിതരണം ചെയ്യുമെന്നും കമ്പനിയ അറിയിച്ചു