സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 2030 ഓടെ ഏഴു ശതമാനമാക്കി കുറക്കുമെന്ന് ധനകാര്യ മന്ത്രി

കണക്കുകൾ പ്രകാരം സൗദി അറേബ്യക്ക് ബജറ്റ് സന്തുലിതമായി തുടരാൻ എണ്ണവില ബാരലിന് 72 ഡോളറെങ്കിലും കിട്ടേണ്ടി വരും. ഇത് കുറഞ്ഞാൽ ഇതര മാർഗങ്ങളിലൂടെ വരുമാനം കൂടേണ്ടി വരും

Update: 2021-12-13 06:45 GMT
Editor : ubaid | By : Web Desk
Advertising

സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 2030 ഓടെ ഏഴു ശതമാനമാക്കി കുറക്കുമെന്ന് സൗദി ധനകാര്യ മന്ത്രി. ബജറ്റുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം. കോവിഡ് സാഹചര്യത്തിൽ വർധിച്ച രാജ്യത്തിന്റെ പൊതു കടം 2023ൽ കുറയുമെന്നും അദ്ദേഹം പറഞ്ഞു.

2022 ൽ എണ്ണ വരുമാനം 655 ബില്യൺ റിയാലിലെത്തും. കണക്കുകൾ പ്രകാരം സൗദി അറേബ്യക്ക് ബജറ്റ് സന്തുലിതമായി തുടരാൻ എണ്ണവില ബാരലിന് 72 ഡോളറെങ്കിലും കിട്ടേണ്ടി വരും. ഇത് കുറഞ്ഞാൽ ഇതര മാർഗങ്ങളിലൂടെ വരുമാനം കൂടേണ്ടി വരും. അടുത്ത വർഷം പ്രതീക്ഷിക്കുന്ന ബജറ്റ് മിച്ചം 90 ബില്യൺ ഡോളറാണ്. ഈ തുക കരുതൽ ധന ശേഖരത്തിലേക്ക് നീക്കി വെക്കും. ഇത് പിന്നീട് കിരീടാവകാശിയുടെ മേൽനോട്ടത്തിലുള്ള പൊതു നിക്ഷേപ ഫണ്ടിലേക്കോ നാഷണൽ ഡവലപ്മെന്റ് ഫണ്ടിലേക്കോ മാറ്റും. സൗദിയിലേക്ക് നിക്ഷേപവും പദ്ധതികളും നടപ്പാക്കാനുള്ള ഉദ്യമങ്ങളാണിത്. ഇതു വഴി കൂടുതൽ ജോലികൾ ലഭ്യമാക്കും. 11.3 ശതമാനമാണ് സൗദിയിലെ നിലവിലുള്ള തൊഴിലില്ലായ്മാ നിരക്ക്. 2030 ഓടെ ഇത് ഏഴു ശതമാനമാക്കി കുറക്കും. രാജ്യത്തെ നിക്ഷേപ രംഗത്തെ ചട്ടങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ഇതു വഴി കൂടുതൽ ഫാക്ടറികളും . സ്ഥാപനങ്ങളും, സേവന മേഖലയും വർധിക്കും. ഇതിലൂടെ കൂടുതൽ ജോലി ലഭ്യമാക്കാനാകുമെന്നും ധനകാര്യ മന്ത്രാലയം പറയുന്നു. കോവിഡ് കാരണം 2020-ൽ സൗദിയുടെ പൊതു കടം 32.5% എത്തിയിരുന്നു. ഇതും 2023-ൽ കുറയാൻ തുടങ്ങുമെന്നാണ് സർക്കാർ പ്രവചനം. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച്, സൗദി ഉൽപ്പാദനം 2022-ൽ പ്രതിദിനം ശരാശരി 10.7 ദശലക്ഷം ബാരലിലെത്തും. ഇത് എക്കാലത്തെയും ഉയർന്ന വാർഷിക ശരാശരിയാണ്. എന്നാൽ എന്നാൽ കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിന്റെ ആവിർഭാവം പ്രതിസന്ധി സൃഷ്ടിച്ചാൽ കണക്കുകൾ മാറി മറിയും.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News