അപകടങ്ങളില്‍ കാണാതാവുന്നവരെ 21 ദിവസം വരെ ഊർജിതമായി തിരയണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

അപകടങ്ങളുടെ സ്വഭാവമനുസരിച്ച് പരിശോധനാ സമയം മന്ത്രാലയം നീട്ടുകയും ചെയ്യും

Update: 2021-11-08 16:53 GMT
Advertising

അപകടങ്ങളിലും അത്യാഹിതങ്ങളിലും കാണാതാകുന്നവരെ 21 ദിവസം വരെ ഊർജിതമായി തിരയണമെന്ന് സൗദി ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്. ഇതിനു ശേഷം പരിശോധനകൾ നിർത്തും. അപകടങ്ങളുടെ സ്വഭാവമനുസരിച്ച് പരിശോധനാ സമയം മന്ത്രാലയം നീട്ടുകയും ചെയ്യും. അനന്തമായി പരിശോധന നീളാതെ നിശ്ചിത സമയത്തിനകം ഊർജിതമായ പരിശോധന ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.

തീപിടുത്തം, പേമാരി, മഞ്ഞ് വീഴ്ച, മണ്ണിടിച്ചിലുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ ദിവസങ്ങൾക്ക് ശേഷം പരിശോധന നടത്താറുണ്ട്. ചില ഘട്ടങ്ങളിൽ മാസങ്ങളോളം തിരയാറുമുണ്ട്. ഇതടക്കം അഗ്നിശമന രക്ഷാദൗത്യ വിഭാഗം പാലിക്കേണ്ട ചട്ടങ്ങളാണ് പരിഷ്കരിച്ചത്. ഇനി മുതൽ വ്യക്തികളെ കാണാതാകുന്ന കേസുകളിൽ 21 ദിവസം ഊർജിതമായ പരിശോധന നടത്തണം. ഇതിനകം വ്യക്തമായ വിവരങ്ങളൊന്നുമില്ലെങ്കിൽ പരിശോധന അവസാനിപ്പിക്കാം.

എന്നാൽ സംഭവങ്ങളുടെ സ്വഭാവമനുസരിച്ച് ആഭ്യന്തര മന്ത്രാലയം പ്രത്യേക ഉത്തരവുകൾ ഇറക്കുകയും ചെയ്യും. അനന്തമായി പരിശോധന നീളാതെ നിശ്ചിത സമയത്തിനകം ഊർജിതമായ പരിശോധന ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. അടുത്ത മൂന്ന് മാസത്തിനകം ഉത്തരവ് പ്രാബല്യത്തിലാകും. യുദ്ധം, പൊതു സുരക്ഷ, അടിയന്തിരാവസ്ഥ ഘട്ടങ്ങളിൽ ഈ ചട്ടം ബാധകമാകില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News