ചരിത്രം കുറിക്കാനൊരുങ്ങി സൗദി; ബഹിരാകാശ യാത്രികര്‍ ഇന്ന് പുറപ്പെടും
സഞ്ചാരികളായ റയാന ബര്‍ണവിയും അല്‍ അല്‍-ഖര്‍നിയുമാണ് ചരിത്ര ദൗത്യത്തിനൊരുങ്ങിയത്.
Update: 2023-05-21 19:36 GMT
ദമ്മാം: ബഹിരാകാശത്തേക്ക് സഞ്ചാരികളെ അയക്കുന്നതില്‍ പുതു ചരിത്രം രചിക്കാൻ സൗദി അറേബ്യ. വനിതയുള്‍പ്പെടുന്ന രണ്ടംഗ സംഘം ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയില്‍ നിന്നും യാത്രയാകും.
സഞ്ചാരികളായ റയാന ബര്‍ണവിയും അല്‍ അല്‍-ഖര്‍നിയുമാണ് ചരിത്ര ദൗത്യത്തിനൊരുങ്ങിയത്. യാത്രയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇരുവരും അറിയിച്ചു.
യാത്രയില്‍ കൂടെ കൊണ്ടുപോകുന്ന സാധന സാമഗ്രികളും അവ ഉപയോഗിക്കുന്ന രീതിയും വ്യക്തമാക്കുന്ന വിഡിയോ ഇവര്‍ പങ്കുവെച്ചു. യാത്രയ്ക്ക് ഉപയോഗിക്കുന്ന ഫാല്‍ക്കല്‍ 9 റോക്കറ്റും ഡ്രാഗണ്‍ ബഹരാകാശ പേടകവും ലോഞ്ചിംഗിന് ഒരുങ്ങിക്കഴിഞ്ഞു.
ഇവ രാജ്യന്തര ബഹരാകാശ നിലയത്തിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ചരിത്ര ദൗത്യത്തിനായി കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഒരുക്കങ്ങള്‍ ആരംഭിച്ചത്.