സൗദി ഖത്തീഫ് കെ.എം.സി.സി 37ാം വാർഷികാഘോഷ സമാപനം നാളെ

Update: 2023-02-23 08:23 GMT
Advertising

കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തിപഥത്തിൽ 37 വർഷം പൂർത്തീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സൗദി ഖത്തീഫ് കെ.എം.സി.സി 37ാം വാർഷികാഘോഷ സമാപനം നാളെ നടക്കും.

സൗദി ദേശീയ കമ്മിറ്റിയുടെ കീഴ്ഘടകമായ കിഴക്കൻ പ്രവിശ്യകമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഖത്തീഫ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ഖത്തീഫ് ടൗൺ കമ്മിറ്റി, അനക്ക്, അൽജിഷ്, ഔജാം, ഉമ്മുസാഹിഖ്, അവാമിയ, തുർക്കിയ, ഫിഷ് മാർക്കറ്റ്, എന്നീ ഏരിയ കമ്മിറ്റികളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.

കേരളത്തിലുടനീളമുള്ള സി.എച്ച് സെന്ററുകൾ, ഡയാലിസിസ് സെന്ററുകൾക്കും വർഷാവർഷം നൽകുന്ന സാമ്പത്തിക സഹായത്തിന് പുറമേ ഓരോ വർഷവും 20 ലക്ഷത്തിലേറെ രൂപയുടെ ജീവകാരുണ്യ പ്രവർത്തങ്ങൾക്കാണ് ഖത്തീഫ് കമ്മിറ്റി നേതൃത്വം നൽകുന്നത്.

കമ്മിറ്റിയുടെ 37ാം വാർഷികാഘോഷത്തോടനുബന്ധിച്ച്, കഴിഞ്ഞ ഒരു വർഷക്കാലമായി 'നവലോകം നല്ല വിചാരം' എന്ന പ്രമേയത്തെ ആസ്പദമാക്കി കൊണ്ടുള്ള ക്യാമ്പയിനിന്റെ ഭാഗമായി ഏരിയ സമ്മേളനം, മെഡിക്കൽ ക്യാമ്പ് സ്‌പോർട്‌സ് മീറ്റ്, നിയമ ബോധവൽക്കരണം തുടങ്ങി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

പ്രസ്തുത ക്യാമ്പയിനിന്റെ സമാപന സമ്മേളനമാണ് നാളെ ഖത്തീഫ് അഷ്‌റഫ് ചാലാട് നഗറിൽ നടക്കുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം മുഖ്യാതിഥിയായി പങ്കെടുക്കും. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ ഷിബു മീരാൻ, മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്‌ലിംലീഗ് ട്രഷറർ സി.എച്ച് ഇബ്രാഹിംകുട്ടി, സൗദി കെ.എം.സി.സി ദേശീയ-പ്രാവിശ്യ- സെൻട്രൽ കമ്മിറ്റി നേതാക്കൾ സംബന്ധിക്കും.

മാപ്പിളപ്പാട്ട് ഗായകൻ അബ്ദുൽ ഹയ്യിന്റെ നേതൃത്വത്തിലുള്ള ഇശൽ വിരുന്നും അരങ്ങേറും. പ്രമുഖ ഗായകൻ ഷാഫി കണ്ണൂർ, സമീഹ അബ്ദുസ്സമദ് തുടങ്ങിയവർ സംബന്ധിക്കും.

നാലു പതിറ്റാണ്ടിന്റെ നിസ്വാർത്ഥ സേവനത്തിന് മുതിർന്ന നേതാവ് കുഞ്ഞാലി മേൽമുറിയെ അഷ്‌റഫ് ചാലാട് സ്മാരക പുരസ്‌കാരം നൽകി ആദരിക്കും. അരനൂറ്റാണ്ട് കാലമായി തലസ്ഥാന നഗരിയിൽ മുസ്‌ലിംലീഗ് പാർട്ടിക്ക് നിസ്തുലമായ സേവനങ്ങൾ അർപ്പിച്ച ബീമാപള്ളി റഷീദ് സാഹിബിന് കെ.എം സീതിസാഹിബ് സ്മാരക പുരസ്‌കാരവും കോവിഡ് കാലത്തെ വിദ്യാഭ്യാസ മേഖലയിലെയും കാരുണ്യ പ്രവർത്തന മേഖലയിലെയും നിസ്വാർത്ഥമായ സേവനങ്ങൾക്ക് പ്രവിശ്യയിലെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളെയും കമ്മിറ്റി പുരസ്‌കാരം നൽകി ആദരിക്കും.

പ്രവിശ്യയിലെ പ്രമുഖരായ ഗായകർ അണിനിരക്കുന്ന മാപ്പിളപ്പാട്ട് മത്സരവും നടക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് സി.പി ശരീഫ്, ജനറൽ സെക്രട്ടറി മുഷ്താഖ് പേങ്ങാട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.ടി കരീം വേങ്ങര, അബ്ദുൽ അസീസ് കാരാട്, അമീൻ കളിയിക്കാവിള, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, സലാമി താനൂർ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News