പണപ്പെരുപ്പം കുറവുള്ള രാജ്യങ്ങളില്‍ സൗദി മുന്നില്‍; ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമത്

സൗദിയോടൊപ്പം ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനത്തുണ്ട്

Update: 2023-08-16 16:46 GMT
Advertising

ജി-20 രാജ്യങ്ങളില്‍ പണപ്പെരുപ്പം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ രണ്ടാമതെത്തി സൗദി അറേബ്യ. ചൈനക്ക് തൊട്ടു പിറകിലാണ് സൗദി അറേബ്യ ഈ രംഗത്തുള്ളത്. സൗദിയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്റെ സൂചനയാണിത്. പണപ്പെരുപ്പം കൂടുതലുള്ള രാജ്യങ്ങളില്‍ 18ആം സ്ഥാനത്താണ് ഇന്ത്യ.

കാപിറ്റല്‍ എകണോമിക്‌സാണ് അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ പണപെരുപ്പത്തില്‍ രണ്ടാമതെത്തിയാണ് സൗദി സാമ്പത്തിക രംഗം മെച്ചപ്പെടുത്തിയത്. ജൂലൈയില്‍ സൗദിയിലെ പണപ്പെരുപ്പം രണ്ടേ ദശാംശം മൂന്നായി കുറഞ്ഞിരുന്നു. ഇതാണ് പട്ടികയില്‍ മുന്നിലെത്താൻ സഹായിച്ചത്. രണ്ടേ ദശാംശം ഏഴുണ്ടായിരുന്ന പണപ്പെരുപ്പമാണ് പോയ മാസത്തില്‍ കുറവ് രേഖപ്പെടുത്തിയത്.

വിപണിയിലെ വസ്തുക്കളുടെ വിലയേറ്റവും, നികുതി ഭാരവുമാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണം. ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയാണ് മുന്നിലുള്ളത്. ജൂലൈയില്‍ ചൈനയുടെ പണപ്പെരുപ്പം നെഗറ്റീവ് പൂജ്യ ദശാംശം മൂന്നാണ്. രണ്ടാം സ്ഥാനത്തുള്ള സൗദിയോടൊപ്പം ദക്ഷിണ കൊറിയയും ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇന്ത്യ പതിനെട്ടാം സ്ഥാനത്താണുള്ളത്. 7.4ശതമാനമാണ് ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News