അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി

മുതിർന്ന അധ്യാപകർക്ക് ഇളവ്, വർഷത്തിൽ രണ്ട് തവണ ലൈസൻസിന് അപേക്ഷിക്കാം

Update: 2024-11-20 15:52 GMT
Advertising

റിയാദ്: അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ. അധ്യാപകരുടെ നിലവിലെ കരാർ തുടരാനും പുതിയ കരാറിൽ പ്രവേശിക്കാനും ഇനി മുതൽ ലൈസൻസ് നിർബന്ധമാണ്. മുതിർന്ന അധ്യാപകർക്ക് ഈ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ലൈസൻസ് ഉള്ള അധ്യാപകർക്ക് നിരവധി മുൻഗണനകളും പ്രഖ്യാപനത്തിലുണ്ട്. വർഷത്തിൽ രണ്ടു തവണയായി ലൈസൻസ് എടുക്കാൻ അവസരം ലഭ്യമാക്കും.

2026 ഫെബ്രുവരി ഒന്നിനുള്ളിൽ 50 വയസ്സ് പൂർത്തിയാകുന്ന മുതിർന്ന അധ്യാപകർക്ക് ലൈസൻസ് എടുക്കേണ്ടതില്ല. ദീർഘകാല അധ്യാപന പരിചയം കണക്കിലെടുത്താണ് ഇളവ്. ലൈസൻസ് കരസ്ഥമാക്കിയ അധ്യാപകർക്ക് വിദേശ സ്‌കോളർഷിപ്പുകൾ, അന്താരാഷ്ട്ര അധ്യാപന അവസരങ്ങൾ, പഠന പരിപാടികൾ, കരിയർ ഡെവലപ്‌മെന്റ് എന്നിവക്കുള്ള അവസരങ്ങളും ലഭ്യമാക്കും. ലൈസൻസ് ഇല്ലാത്തവർക്ക് ഓരോ വർഷവും രണ്ട് തവണ പരീക്ഷ എഴുതാനുള്ള അവസരമുണ്ടാകും. 2025ന് മുമ്പ് ലഭിച്ച ലൈസൻസുകൾ ഒരു വർഷത്തേക്ക് കൂടി നീട്ടും. ലൈസൻസ് ഉള്ളവർക്ക് വിദേശ പഠനത്തിനും ജോലി അവസരങ്ങൾക്കുമായി മുൻഗണന ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News