സൗദിയിൽ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ഇനി വേഗത്തിൽ റദ്ദാക്കാം

ബിനാമി വിരുദ്ധ പദ്ധതികളുടെ സാഹചര്യത്തിലാണ് പുതിയ നീക്കം

Update: 2022-03-02 15:49 GMT
Editor : ijas
Advertising

സൗദിയിൽ സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ എളുപ്പമാക്കിയായി വാണിജ്യമന്ത്രാലയം അറിയിച്ചു. റജിസ്ട്രഷനുകള്‍ ഉടമകള്‍ക്ക് ഓണ്‍ലൈനായി തന്നെ റദ്ദാക്കാനുള്ള സൗകര്യമാണ് മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്. വ്യവസ്ഥ ഇന്നു മുതല്‍ പ്രാബല്യത്തിലായി.

ബിനാമി വിരുദ്ധ പദ്ധതികളുടെ സാഹചര്യത്തിലാണ് പുതിയ നീക്കം. വാണിജ്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെ ബ്രാഞ്ചുകളുടെയും സി.ആർ അഥവാ കൊമേഴ്സ്യൽ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ നേരത്തെ കടമ്പകൾ ഏറെയുണ്ടായിരുന്നു. വാറ്റ് അടക്കമുള്ള നികുതികളെല്ലാം അടച്ചു തീര്‍ക്കുക, കാന്‍സല്‍ ചെയ്യാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്‍റെ മറ്റു ലൈസന്‍സുകൾ റദ്ദാക്കുക, സ്ഥാപനത്തിലുളള തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കുക എന്നിവ പൂർത്തിയാക്കിയ ശേഷമേ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇതിനായി നിരവധി തവണ സർക്കാർ ഓഫീസുകൾ സന്ദർശിക്കുകയും വേണം. പുതിയ ചട്ടം പ്രകാരം ഇതിനായി ഓൺലൈനിൽ തന്നെ അപേക്ഷ നൽകാം. റജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്ത ശേഷം ഉടമകള്‍ക്ക് കടകള്‍ അടച്ചൂപൂട്ടാവുന്നതാണ്. ബാക്കി ചട്ടങ്ങൾ പിന്നീട് പൂർത്തിയാക്കിയാൽ മതി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News