ചരക്ക് നീക്ക മേഖലയിൽ ഡിജിറ്റൽ ഡോക്യുമെന്റ് സംവിധാനം; അടുത്ത മാസം മുതൽ നിയമം പ്രാബല്യത്തിൽ

ചരക്ക് നീക്കവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തും

Update: 2022-08-20 19:17 GMT
Advertising

ദമ്മാം: സൗദിയിൽ ചരക്ക് ഗതാഗത വാഹനങ്ങൾക്ക് ട്രാൻസ്പോർട്ട് മന്ത്രാലയം ഏർപ്പെടുത്തുന്ന ഇലക്ട്രോണിക് ഡോക്യുമെന്റ് സംവിധാനം അടുത്ത മാസം പതിനെട്ടു മുതൽ പ്രാബല്യത്തിൽ വരും. ചരക്ക് വാഹനം, അവ വഹിക്കുന്ന ഉൽപന്നങ്ങൾ, വിതരണ സ്വീകരണ സോഴ്സുകൾ എന്നിവ വ്യക്തമാക്കുന്നതായിരിക്കും ഡോക്യൂമെന്റ്. വിവരങ്ങൾ ഓൺലൈൻ വഴി പരിശോധിക്കുന്നതിനും സംവിധാനമുണ്ടാകും.

അഞ്ച് മാസം മുമ്പാണ് ഗതാഗത മന്ത്രാലയം ഈ സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ട്രാൻസ്പോർട്ടിംഗിന് ഉപയോഗിക്കുന്ന വാഹനം, വഹിക്കുന്ന ചരക്കുകളുടെ വിവരങ്ങൾ, ഉൽപന്നത്തിന്റെ വിതരണ സ്വീകർത്താക്കൾ എന്നിവയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഡിജിറ്റൽ ഡോക്യുമെന്റ് തയ്യാറാക്കുക. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ചരക്ക് നീക്കത്തിന്റെ മുഴുവൻ വിവരങ്ങളും ഓൺലൈൻ വഴി പരിശോധിക്കാൻ സാധിക്കും. പ്രാധാനമായും പെട്രോളിയം ഉൽപന്നങ്ങൾ, അപകടസാധ്യത നിറഞ്ഞ മറ്റു ഉൽപന്നങ്ങൾ, കാറുകൾ എന്നിവയുടെ ട്രാൻസ്പോർട്ടിംഗുമായി ബന്ധപ്പെട്ടാണ് ആദ്യഘട്ടത്തിൽ ഡോക്യുമെന്റ് നിർബന്ധമാക്കുക. സെപ്തംബർ പതിനെട്ട് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News