സൗദി ദേശീയ ദിനം: ഡിസ്‌കൗണ്ട് വിൽപ്പന നടത്താൻ സ്ഥാപനങ്ങൾക്ക് ലൈൻസൻസുകൾ അനുവദിച്ചു

സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 30 വരെയാണ് സ്ഥാപങ്ങൾക്ക് ഡിസ്‌കൗണ്ട് നൽകാനാവുക

Update: 2024-09-04 14:59 GMT
Advertising

ജിദ്ദ: സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസ്‌കൗണ്ട് വിൽപ്പന നടത്താൻ സ്ഥാപനങ്ങൾക്ക് ലൈൻസൻസുകൾ അനുവദിച്ചു തുടങ്ങിയതായി വാണിജ്യ മന്ത്രാലയം. സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 30 വരെയാണ് സ്ഥാപങ്ങൾക്ക് ഡിസ്‌കൗണ്ട് നൽകാനാവുക. രാജ്യത്ത് പ്രത്യേക ലൈസൻസ് നേടാതെ വിലക്കുറച്ച് വിൽക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.ലൈസൻസ് ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷകൾ നൽകണം.

വാണിജ്യ സ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും ദേശീയ ദിന ഓഫറുകൾ നൽകാനായി ലൈസൻസ് നിർബന്ധമാണ്. ഇത്തരത്തിൽ ലഭിക്കുന്ന ലൈസൻസുകൾ സ്ഥാപങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം. വിലകിഴിവുള്ള സാധനങ്ങളുടെ പ്രൈസ് ടാഗ് സ്ഥാപിക്കുകയും ഡിസ്‌കൗണ്ടിന് മുമ്പുള്ള വിലയും ശേഷമുള്ള വിലയും പ്രദർശിപ്പിക്കണം, വിലക്കിഴിവിൽ, വഞ്ചിക്കുകയോ, തെറ്റിദ്ധരിപ്പിക്കാനോ കൃത്രിമത്വം കാണിക്കാനോ പാടില്ല.

ഓഫർ കാലയളവിൽ ഉപഭോക്താവിന് വാങ്ങിയ സാധനം മാറ്റിയെടുക്കുന്നതിനോ, തിരിച്ചു നൽകുന്നതിനോ ഉള്ള മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമാക്കണം. ഡിസ്‌കൗണ്ട് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ ഗ്യാരണ്ടി, വാറണ്ടി, മാനദണ്ഡങ്ങളും പാലിച്ചിരിക്കണമെന്നതും സ്ഥാപനങ്ങൾ പാലിക്കേണ്ട ചട്ടങ്ങളാണ്. മൊബൈൽ ക്യാമറ ഉപയോഗിച്ച് സ്‌കാൻ ചെയ്തു മനസ്സിലാക്കാവുന്ന ബാർകോഡ് വഴി കൂടുതൽ വിവരങ്ങൾ പ്രദർശിപ്പിക്കാവുന്നതാണ്. നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നത് ഉറപ്പുവരുത്താൻ മന്ത്രാലയം പ്രത്യേക നിരീക്ഷണവും നടത്തും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News