ലോകത്തെ ആദ്യ പത്ത് സോവറിൻ ഫണ്ടുകളുടെ പട്ടികയിൽ വീണ്ടും ഇടം നേടി സൗദി പി.ഐ.എഫ്
2024 അവസാന പാദത്തിലെ കണക്കുകൾ പ്രകാരം 925 ബില്യൺ ഡോളറുമായാണ് കമ്പനിയുടെ നേട്ടം
Update: 2024-12-23 16:39 GMT
ദമ്മാം: സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ലോകത്തെ ആദ്യ പത്ത് സോവറിൻ ഫണ്ടുകളുടെ പട്ടികയിൽ വീണ്ടും ഇടം നേടി. മൊത്തം ആസ്തിയുടെ അടിസ്ഥാനത്തിൽ ആദ്യ പത്തിൽ ആറാം സ്ഥാനത്താണ് പി.ഐ.എഫ്. 2024 അവസാന പാദത്തിലെ കണക്കുകൾ പ്രകാരം 925 ബില്യൺ ഡോളറുമായാണ് കമ്പനിയുടെ നേട്ടം. എന്നാൽ മാർച്ചിലെ ആസ്തിയേക്കാൾ കുറവാണിത്. 940.26 ബില്യൺ ഡോളറാണ് കഴിഞ്ഞ മാർച്ചിലെ പി.ഐ.എഫ് ആസ്തി. 1.79 ട്രില്യൺ ഡോളർ ആസ്തിയുമായി നോർവേയുടെ ഗവൺമെന്റ് പെൻഷൻ ഫണ്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിൽ 1.33 ട്രില്യൺ ഡോളറുമായി ചൈന ഇൻവെസ്റ്റ്മെന്റ് കോർപ്പും, മൂന്നാം സ്ഥാനത്ത് ചൈനയുടേ തന്നെ സേഫ് ഇൻവെസ്റ്റ് കമ്പനിയുമാണുള്ളത്. അബുദാബി ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റി, കുവൈത്ത് ഇൻവെസ്റ്റമെൻറ് അതോറിറ്റി എന്നിവയാണ് പി.ഐ.എഫിന് മുമ്പിലുള്ള മറ്റു കമ്പനികൾ.