സൗദിയിൽ മൂന്നാം കക്ഷി വാഹന ഇൻഷൂറൻസ് ക്ലെയിമുകളും അഞ്ച് പ്രവൃത്തിദിവസത്തിനകം നൽകാൻ സാമയുടെ നിർദേശം

2000 റിയാലിൽ കവിയാത്ത ക്ലൈയിമുകൾ അഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ തീർപ്പാക്കണം. ഇതിനായി തേർഡ് പാർട്ടി വാഹനങ്ങൾക്കുള്ള ഇൻഷൂറൻസ് ക്ലൈയിം അപേക്ഷകളിലും മാറ്റം വരുത്തും.

Update: 2022-07-26 18:34 GMT
Advertising

റിയാദ്: സൗദിയിൽ മൂന്നാം കക്ഷി വാഹന ഇൻഷൂറൻസ് ക്ലെയിമുകൾക്കുണ്ടാകുന്ന കാലതാമസം പരിഹരിക്കുന്നതിന് ബാങ്കിംഗ് ഏജൻസിയായ സാമയുടെ പുതിയ നിർദേശം. 2000 റിയാലിൽ കവിയാത്ത ക്ലെയിമുകൾ അഞ്ച് പ്രവൃത്തിദിവസങ്ങൾക്കകം തീർപ്പാക്കാൻ സാമ ഇൻഷൂറൻസ് കമ്പനികൾക്ക് നിർദേശം നൽകി.

2000 റിയാലിൽ കവിയാത്ത ക്ലൈയിമുകൾ അഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ തീർപ്പാക്കണം. ഇതിനായി തേർഡ് പാർട്ടി വാഹനങ്ങൾക്കുള്ള ഇൻഷൂറൻസ് ക്ലൈയിം അപേക്ഷകളിലും മാറ്റം വരുത്തും. പുതുക്കിയ അപേക്ഷ ഫോറം ആഗസ്റ്റ് പകുതി മുതൽ നിലവിൽ വരും. അപേക്ഷ ഓൺലൈനായി നൽകുന്നതിനും സൗകര്യമേർപ്പെടുത്തും. വാഹന ഇൻഷൂറൻസ് ക്ലെയിമുകൾക്കൊപ്പം സമർപ്പിക്കേണ്ട രേഖകളും സാമ ഏകീകരിച്ചിട്ടുണ്ട്. ഒപ്പം ഇൻഷൂറൻസ് കമ്പനികൾ പാലിക്കേണ്ട നടപടിക്രമങ്ങളും ഏകീകരിച്ചു. ക്ലെയിം അപേക്ഷ ലഭിച്ചാൽ കമ്പനികൾ അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള രസീത് അപേക്ഷകന് നൽകണം. ക്ലെയിം അപേക്ഷ ലഭിച്ചതിന് ശേഷം പോരായ്മകൾ വല്ലതും ബോധ്യപ്പെട്ടാൽ അത് അപേക്ഷകനെ ഏഴ് ദിവസത്തിനകം അറിയിക്കണമെന്നും സാമ ഇൻഷൂറൻസ് കമ്പനികളോട് നിർദേശിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News