സൗദിയയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ആറു മാസത്തിനിടെ പതിനൊന്നര ദശലക്ഷത്തിലധികം പേര്‍

Update: 2022-08-30 19:10 GMT
Advertising

സൗദി ദേശീയ വിമാന കമ്പനിയായ സൗദിയയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. കഴിഞ്ഞ ആറു മാസത്തിനിടെ പതിനൊന്നര ദശലക്ഷത്തിലധികം പേര്‍ സൗയിയയില്‍ യാത്ര ചെയ്തതായി കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എണ്‍പത് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി.

ലോകത്തെ മികച്ച വിമാന കമ്പനികളിലൊന്നായ സൗദിയയുടെ സര്‍വീസുകളിലും യാത്രക്കാരിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. കഴിഞ്ഞ ആറു മാസത്തെ അവലോകന റിപ്പോര്‍ട്ടിലാണ് യാത്രാക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയത്. ആറു മാസത്തിനിടെ 11.6 ദശലക്ഷം പേര്‍ സൗദിയയില് യാത്ര ചെയതു. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് എണ്‍പത് ശതമാനം കൂടുതലാണ്. ഈ കാലയളവില്‍ സൗദിയ 80300 സര്‍വീസുകളാണ് സംഘടിപ്പിച്ചത്.

Full View

ഇതും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം കൂടുതലാണ്. അന്താരാഷ്ട്ര സര്‍വീസുകളിലും വര്‍ധനവുണ്ടായി. 47 ലക്ഷം യാത്രക്കാരാണ് ഈ കാലയളവില്‍ സൗദിയയില്‍ അന്താരാഷ്ട്ര യാത്ര നടത്തിയത്. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 242 ശതമാനം കൂടുതലാണ്. ആഭ്യന്തര സര്‍വീസുകളിലും 32 ശതമാനം തോതില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News