ജിദ്ദയിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച സോക്കർ കാർണിവലിന് സമാപനം

ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ന്യൂ കാസിൽ സെവൻസും അമിഗോസ് ജിദ്ദയും ജേതാക്കളായി

Update: 2024-01-06 19:25 GMT
Advertising

സൗദിയിലെ ജിദ്ദയിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച സോക്കർ കാർണിവലിന് സമാപനം. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ന്യൂ കാസിൽ സെവൻസും അമിഗോസ് ജിദ്ദയും ജേതാക്കളായി. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ടൂർണമെന്റിൽ മുഖ്യാതിഥി ആയിരുന്നു. സൗദി പടിഞ്ഞാറൻ പ്രൊവിഷ്യയിലെ കാൽപ്പന്തു പ്രേമികളുടെ ശ്രദ്ധനേടിയാണ് മാധ്യമം സോക്കർ കാർണിവൽ സീസൺ 2 അവസാനിച്ചത്. തുല്യ ശക്തികൾ തമിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ സീനിയർ വിഭാഗത്തിൽ ന്യൂ കാസിൽ സെവൻസും ജൂനിയർ വിഭാഗത്തിൽ അമിഗോസ് ജിദ്ദയും ജേതാക്കളായി.

ജൂനിയർ വിഭാഗത്തിൽ അമിഗോസ് ജിദ്ദ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജെ.എസ്.സിയെ പരാജയപ്പെടുത്തിയത്. സീനിയർ ഫൈനൽ മത്സരത്തിൽ മുഴുവൻ സമയവും ഗോളുകളൊന്നും നേടാതെ മത്സരം സമനിലയിലായി. പെനാൽറ്റി ഷൂട്ട്ഔട്ടിലും സമനില ആയതോടെ നറുക്കെടുപ്പിലൂടെ ഫൈസലിയ എഫ്.സി യെ പിന്തള്ളി ന്യൂകാസിലിനെ സെവൻസ് കപ്പ് വിജയികളായി പ്രഖ്യാപിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ടൂർണമെന്റിൽ മുഖ്യാതിഥി ആയിരുന്നു. \

ജിദ്ദ നാഷണൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി, വിജയ് ഫുഡ് പ്രൊഡക്ട്സ് മൂലൻ ഗ്രൂപ്പ് എം.ഡി ജോയ് മൂലൻ, പി.ടി ഉസ്മാൻ , സലീം തളപ്പിൽ , സിഫ് ഭാരവാഹികൾ, എന്നിവർ ട്രോഫികൾ വിതരണം നടത്തി. മാധ്യമം മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി കൺവീനർ സി.എച്ച് ബഷീർ, ടൂർണമെന്റ് കമ്മിറ്റി കൺവീനർ എം.പി അഷ്‌റഫ് , മുനീർ ഇബ്രാഹിം, അബ്ദുസ്സുബ്ഹാൻ എന്നിവർ നേതൃതം നൽകി


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News