മാര്‍ബര്‍ഗ് വൈറസ് വ്യാപനം; മുന്‍കരുതല്‍ ശക്തമാക്കി സൗദി
സംശയാസ്പദമായ യാത്രക്കാരെ പരിശോധിക്കുന്നതിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു
ദമ്മാം: മാര്‍ബര്‍ഗ് വൈറസിനെതിരായ മുന്‍കരുതല്‍ നടപടികള്‍ സൗദി അറേബ്യ ശക്തമാക്കി. രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. സംശയാസ്പദമായ യാത്രക്കാരെ പരിശോധിക്കുന്നതിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആഫ്രിക്കയില്‍ പടരുന്ന എബോളക്ക് കാരണമാകുന്ന മാര്‍ബര്‍ഗ് വൈറസിന്റെ വ്യാപനം തടയുന്നതിന് സൗദി അറേബ്യ മുന്‍കരുതല്‍ നടപപടികള്‍ ശക്തമാക്കി. രാജ്യത്തെ വ്യോമ കരാതിര്‍ത്തികളില്‍ യാത്രക്കാരെ പരിശോധിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സൗദിയില്‍ ഇതുവരെ മാര്‍ബര്‍ഗ് വൈറസിന്റെ സാനിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അബ്ദല്ല അസിരി പറഞ്ഞു.
നിലവില്‍ ആശങ്കപെടേണ്ടതായ ഒന്നു ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ വൈറസ് വ്യാപനം തടയുന്നതിന് വേണ്ട ജാഗ്രത നടപടികള്‍ തുടരും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീനലവും നിര്‍ദ്ദേശനവും ന്ല്‍കി വരുന്നുണ്ട്. സംശയാസ്പദമായ കേസുകള്‍ സൂക്ഷമതയോടും ഉയര്‍ന്ന ജാഗ്രതയോടും കൈകാര്യം ചെയ്യുമെന്നും മന്ത്രാലയ പ്രതിനിധി പറഞ്ഞു.
കടുത്ത പനി, രക്തസ്രാവം, അസഹനിയമായ തലവേദന തുടങ്ങിയവ വൈറസിന്റെ ലക്ഷണങ്ങളാണ്. രോഗബാധയേല്‍ക്കുന്നവരില്‍ 88ശതമാനം വരെയാണ് മരണനിരക്ക്. നിവലില്‍ പ്രതിരോധമാര്‍ഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.