ഹജ്ജ് സീസണിൽ ഗതാഗത തിരക്ക് കുറയ്ക്കാൻ നടപടികൾ ആരംഭിച്ചു

തീർഥാടകരെ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ അതിനായി അനുവദിച്ചിട്ടുള്ള ഡ്രൈവർമാർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു

Update: 2022-12-26 17:52 GMT
Editor : banuisahak | By : Web Desk
Advertising

ജിദ്ദ: ഹജ്ജ് സീസണിൽ മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ നടപടികൾ ആരംഭിച്ചു. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ട്രാഫിക് വിഭാഗത്തിന് നിർദേശങ്ങൾ നൽകി. ഗതാഗത തിരക്ക് കുറക്കുന്നതിനും തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണങ്ങള്‍

ഹജ്ജ് കാലത്ത് മക്കയിലേക്കും മദീനയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രമേർപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി ട്രാഫിക് വിഭാഗത്തിന് നിർദേശം നൽകി. തീർഥാടകരെ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ അതിനായി അനുവദിച്ചിട്ടുള്ള ഡ്രൈവർമാർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

തീർഥാടകരായ ഡ്രൈവർമാർക്ക് ഇത്തരം വാഹനങ്ങൾ കൈമാറാൻ പാടില്ല. ഇക്കാര്യം എല്ലാ ഗതാഗത കമ്പനികളും മുത്വവഫ് സ്ഥാപനങ്ങളും ആഭ്യന്തര തീർഥാടക സേവന സ്ഥാപനങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്. ഇഹ്‌റാം വസ്ത്രം ധരിച്ചവർ ഓടിക്കുന്ന 25 പേർക്ക് വരെ യാത്ര ചെയ്യാൻ ശേഷിയുളള എല്ലാ വാഹനങ്ങളും മക്കയിൽ പ്രവേശിക്കുന്നത് തടയും. ഇത്തരം വാഹനങ്ങൾ മക്കയുടെ പ്രവേശന കവാടങ്ങളിൽ തയ്യാറാക്കിയിട്ടുളള കാർ പാർക്കിംഗ് കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യുകയോ, തീർഥാടകരെ ഇറക്കിയശേഷം തിരിച്ച് പോകുകയോ ചെയ്യണം.

സീസണൽ തൊഴിലാളികളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളും റോഡ് മാർഗമെത്തുന്ന തീർഥാടകർക്കുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ പിടിച്ചിടും. ഹജ്ജ് സീസണിൽ കന്നുകാലികളെ പുണ്യ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ട്രക്കുകള്‍ നിയമപ്രകാരം രജിസ്റ്റ്ർ ചെയ്യണമെന്നും ആവശ്യമായ പെർമിറ്റുകൾ നേടണമെന്നും ആഭ്യന്തര മന്ത്രി ട്രാഫിക് വിഭാഗത്തിന് നൽകിയ നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News