ജിദ്ദയിൽ സ്റ്റുഡന്റ്‌സ് ഇന്ത്യ ഏകദിന ശില്പശാല ശനിയാഴ്ച്ച
ഉച്ചക്ക് ഒരു മണിക്ക് ജിദ്ദ മുഷ്രിഫയിലെ സീസൺസ് റെസ്റ്റോറന്റിൽ വെച്ചാണ് പരിപാടി
ജിദ്ദ: ജിദ്ദയിൽ സ്റ്റുഡന്റ്‌സ് ഇന്ത്യ ഏകദിന ശില്പശാല ശനിയാഴ്ച്ച നടക്കും. സ്റ്റുഡന്റ്‌സ് ഇന്ത്യാ ജിദ്ദ നോർത്ത് സോണിന് കീഴിലാണ് ഹൈസ്‌കൂൾ-ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നത്. 'ജനറേഷൻ ആൽഫ മീറ്റ്സ് ഇൻഡസ്ട്രി എക്‌സ്‌പെർട്‌സ് ആൻഡ് ബിസിനസ്സ് ഐക്കൺസ് 'എന്ന തലകെട്ടിലാണ പരിപാടി നടക്കുന്നത്. ഒക്ടോബർ 26നു ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് ജിദ്ദ മുഷ്രിഫയിലെ സീസൺസ് റെസ്റ്റോറന്റിൽ വെച്ചാണ് പരിപാടി. ചടങ്ങിൽ സി.എ തഖിയുദ്ധീൻ കെ.എം (ഡയറക്ടർ-ടാസ് ആൻഡ് ഹാംജിത് ), അഡ്വ.ഫിറോസ് മുഹമ്മദ് (ലീഗൽ കൺസൾടന്റ് -ഖലീൽ ഖസിന്ദാർ ലോ കൺസൾട്ടൻസി), ബിസ്മിത സുൽത്താന (ഐ.ഐ.എം അഹമ്മദാബാദ്, സ്ട്രാറ്റജി കൺസൾടന്റ്- ഒലിവർ വെയ്മാൻ) എന്നിവർ വിവിധ വിഷയങ്ങളിലായി സെഷനുകൾ അവതരിപ്പിക്കും.
ജിദ്ദയിലെ വിവിധ ബിസിനസ് മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരുമായി സംവദിക്കാനും സംശയ നിവാരണത്തിനുമുള്ള അവസരവുമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 0555036357 എന്ന നമ്പറിൽ ബന്ധപെടാമെന്നും സംഘാടകർ അറിയിച്ചു