ഫണ്ടിംഗ് ഏജൻസിയായ തമാരക്ക് സാമയുടെ അനുമതി
ഡിജിറ്റൽ പണമിടപാട് കേന്ദ്രമായി പ്രവർത്തിക്കും
ദമ്മാം: സൗദിയിലെ പ്രമുഖ ഉപഭോകതൃ ഫണ്ടിംഗ് ഏജൻസിയായ തമാരക്ക് ദേശീയ ബാങ്കായ സാമയുടെ അനുമതി. ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ കൂടി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. സൗദിയിലെും ജി.സി.സി രാജ്യങ്ങളിലെയും സാമ്പത്തിക സാങ്കേതിക പ്ലാറ്റ്ഫോമായി വർത്തിച്ചു വരികയാണ് തമാര.
കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് സാമയുടെ അനുമതി നേടിയത്. ഉപഭോക്തൃ ധനകാര്യം, ഡിജിറ്റൽ ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി. സൗദിയിലെയും ജി.സി.സി രാജ്യങ്ങളിലെയും പ്രധാന സാമ്പത്തിക സാങ്കേതി പ്ലാറ്റ്ഫോമായി വർത്തിച്ചു വരികയാണ് തമാര. അന്താരാഷ്ട്ര ബ്രാൻഡുകളുമായി സഹകരിച്ചാണ് പ്രവർത്തനം. ഉയർന്ന മൂല്യമുള്ള ഉത്പന്നങ്ങൾ തവണകളായി പണം അടച്ച് സ്വന്തമാക്കാനുള്ള സൗകര്യമാണ് തമാര വഴി ഒരുക്കുന്നത്. ഇതോടെ കമ്പനിക്ക് ശരിഅഃ കമ്മിറ്റി ഉൾപ്പെടെയുള്ളവ നിലവിൽ വന്നു. തമാര ഉത്പന്നങ്ങളും സേവനങ്ങളും രാജ്യത്തെ ബാങ്കിംഗ് നിയമങ്ങൾക്ക് വിധേയമാണ് ഇനിമുതൽ ലഭിക്കുക.