സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ തനിമ അനുശോചിച്ചു

ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെ മതേതര രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നതെന്ന് തനിമ അഭിപ്രായപ്പെട്ടു

Update: 2024-09-12 15:48 GMT
Advertising

ജിദ്ദ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ തനിമ സൗദി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെ മതേതര രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.

സി.പി.എമ്മിനെ അഖിലേന്ത്യാതലത്തിൽ ശരിയായ നിലപാടുകളിലെത്തിക്കുന്നതിലും രാജ്യത്തെ മതേതര രാഷ്ട്രീയ പാർട്ടികൾക്കാകെ മാർഗദർശനമേകുന്നതിലും യെച്ചൂരി നൽകിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടും. വർഗീയ രാഷ്ട്രീയത്തോട് സന്ധിയില്ലാ സമരം നടത്തിയ അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇൻഡ്യ സഖ്യം രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. വ്യക്തതയാർന്ന നിലപാടുകളിലൂടെ എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റിയ സീതാറാം യെച്ചൂരി എല്ലാ രാഷ്ട്രീയ നേതാക്കൾക്കും മാതൃകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News