'സൗദിയിൽ നിക്ഷേപകരായാൽ നികുതിയിൽ ഇളവ്'; പ്രഖ്യാപനവുമായി ദേശീയ ഇൻസെന്റീവ്‌സ് കമ്മിറ്റി

പ്രാദേശിക, വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി

Update: 2022-06-26 20:15 GMT
Editor : afsal137 | By : Web Desk
Advertising

റിയാദ്: സൗദിയിൽ നിക്ഷേപകരാകുന്നവർക്ക് നികുതിയിലും കസ്റ്റംസ് ഡ്യൂട്ടിയിലും ഇളവുകൾ നൽകാൻ നീക്കം. നാഷണൽ ഇൻസന്റീവ്‌സ് കമ്മിറ്റിയാണ് ഇളവുകൾ സംബന്ധിച്ച് തീരുമാനമെടുക്കുക. വിദേശികളുടെ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രാദേശിക, വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. നിക്ഷേപകരാകുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാമ്പത്തികവും സാമ്പത്തികേതരവുമായ ഇളവുകളും പ്രോത്സാഹന നികുതി ഇളവുകളും നൽകാനാണ് തീരുമാനം. ദേശീയ ഇൻസെന്റീവ് കമ്മിറ്റിയാണ് ഇത് അറിയിച്ചത്. നികുതി, കസ്റ്റംസ് ഇൻസെന്റീവുകൾ നൽകും. കമ്പനികളുടെ സ്വഭാവവും രീതിയുമനുസരിച്ച് പ്രോത്സാഹനത്തിന്റെ ഭാഗമായി ഓഫറുകളും നൽകും. സാമ്പത്തിക നഷ്ടമുണ്ടാകുന്നവർക്ക് നഷ്ടപരിഹാരവും ഉറപ്പു വരുത്തും. സൗദികളെ നിയമിക്കുന്നവർക്ക് പ്രത്യേകം ഇളവുകൾ നൽകും. സൗദിയിൽ വിദേശികൾക്ക് നിക്ഷേപാവസവരം വർധിച്ചതോടെ പ്രതിമാസം പത്തിലേറെ പുതിയ കമ്പനികൾ എത്തുന്നുണ്ടെന്നാണ് കണക്ക്. സർക്കാർ കരാർ ലഭിക്കാൻ സൗദിയിൽ മേഖലാ ആസ്ഥാനം വേണമെന്ന ഭരണകൂട തീരുമാനത്തോടെ ആയിരത്തിലേറെ സ്ഥാപനങ്ങൾ സൗദിയിലേക്ക് ആസ്ഥാനം മാറ്റിയിരുന്നു. നേരത്തെ സൗദിക്ക് പുറത്തായിരുന്നു ഈ സ്ഥാപനങ്ങളുടെ ഓഫീസുകൾ.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News