എട്ടാമത് സൗദി ചലചിത്രമേളക്ക് ദഹ്‌റാനിൽ തുടക്കമായി
കാവ്യാത്മക സിനിമ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം
എട്ടാമത് സൗദി ചലചിത്രമേളക്ക് തുടക്കമായി. ദഹ്റാനിലെ വേൾഡ് കൾച്ചറൽ സെന്ററിൽ വെച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് സിനമയുൾപ്പെടെയുള്ള വിദേശ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. ചലചിത്ര മേള എട്ട് ദിവസമാണ് നീണ്ട് നിൽക്കുക.
കാവ്യാത്മക സിനിമ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. എഴുപതോളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഖാൻ ഫിലിം ഫെസ്റ്റിവലിലെ പാംഡി ഓർഡർ പുരസ്‌കാര ചിത്രങ്ങളും മേളയുടെ ഭാഗമാകും. സിനിമ പ്രദർശനങ്ങൾക്ക് പുറമേ സെമിനാറുകൾ, സിനിമ പരിശീലന വർക്കഷോപ്പുകൾ എന്നിവയും മേളയോടനുബന്ധിച്ച് നടക്കും. പ്രാദേശിക ഫിലിം നിർമ്മാതക്കളെയും സംവിധായകരെയും പ്രമോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക പരിപാടികളും മേളയിൽ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ പുതിയ മാറ്റങ്ങൾക്കനുസൃതമായി സിനിമയും പരിവർത്തനപാതയിലാണ്. മേള ജൂൺ ഒൻപത് വരെ നീണ്ട് നിൽക്കും.