സൗദിയിൽ വീട്ടുജോലിക്കെത്തി ദുരിതത്തിലായ വനിതകൾ ഇന്ത്യയിലേക്ക് മടങ്ങി

ജോലിക്കെത്തിയ വീട്ടിൽ നിന്നും പുറത്ത് ചാടി ഇന്ത്യൻ എംബസിയിൽ അഭയം തേടിയവരാണ് മടങ്ങിയത്‌

Update: 2023-10-20 18:44 GMT
Advertising

ദമ്മാം: സൗദിയിൽ വീട്ട് ജോലിക്കെത്തി ദുരിതത്തിലായ അഞ്ച് ഇന്ത്യൻ വനിതകൾ നാട്ടിലേക്ക് മടങ്ങി. ഏജന്റിൽ നിന്നും സ്പോൺസറിൽ നിന്നും ദുരിതമനുഭവിക്കേണ്ടി വന്നവരാണ് റിയാദ് എംബസിയിൽ അഭയം തേടിയത്. ഒടുവിൽ ഇന്ത്യൻ എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെയാണ് മടക്കം.

ജോലിക്കെത്തിയ വീട്ടിൽ നിന്നും പുറത്ത് ചാടി ഇന്ത്യൻ എംബസിയിൽ അഭയം തേടിയവരാണിവർ. കർണാടക, ആന്ദ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയത്. സ്പോൺസർ അഞ്ച് പേരെയും ഹുറൂബ് അഥവ ഒളിച്ചോട്ടത്തിൽ പെടുത്തി. എംബസിയിലെത്തിയ ഇവരെ അഭയ കേന്ദ്രത്തിൽ താമസിപ്പിച്ചുവരികയായിരുന്നു. എക്സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിന് ദമ്മാമിലെ സാമൂഹ്യ പ്രവർത്തകരായ മഞ്ജുവിനെയും മണിക്കുട്ടനെയും ഏർപ്പെടുത്തി. ദമ്മാം തർഹീലിൽ നിന്നും എക്സിറ്റ് നേടിയ ഇവർക്ക് ഇന്ത്യൻ എംബസി തന്നെ ടിക്കറ്റുകൾ എടുത്ത് നൽകി. മടക്കയാത്രക്കാവശ്യമായ ബാഗേജ് വസ്തുക്കൾ മലയാളി സംരഭകൻ ഷഫീക് ചെക്കിങ്ങപീടികയിലും വാങ്ങി നൽകി.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News