സൗദിയിൽ തൊഴിൽ നിയമത്തിലെ പരിഷ്‌കരണത്തിന് മന്ത്രിസഭയുടെ അംഗീകാരം

തൊഴിലാളികളുടെ അവധി, രാജി, പരാതികൾ എന്നിവയിലാണ് പ്രധാന പരിഷ്‌കരണങ്ങൾ

Update: 2024-08-06 17:14 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: സൗദിയിൽ തൊഴിൽ നിയമത്തിൽ പരിഷ്‌കരണത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. തൊഴിലാളികളുടെ അവധി, രാജി, പരാതികൾ എന്നിവയിലാണ് പ്രധാന പരിഷ്‌കരണങ്ങളെന്നാണ് റിപ്പോർട്ട്. തൊഴിൽ മേഖലകളിൽ സൗദികളെ പിടിച്ചു നിർത്താനുള്ള തീരുമാനങ്ങളും ഉണ്ടാകും.

മന്ത്രസഭ അംഗീകാരം നൽകിയ പ്രധാന തീരുമാനങ്ങൾ ഇവയാണ്.

തൊഴിൽ കരാർ അവസാനിപ്പിക്കണമെങ്കിൽ തൊഴിലാളി മുപ്പത് ദിവസത്തിന് മുമ്പ് അപേക്ഷ നൽകണം. നോട്ടീസ് കാലാവധിയിൽ തൊഴിലിൽ തുടരണം. തൊഴിലാളിയെ പിരിച്ചു വിടുകയാണെങ്കിൽ അറുപത് ദിവസം മുന്നേ നോട്ടീസ് നൽകണം. പ്രൊബേഷൻ പിരീഡ് ഒരു കാരണവശാലും 180 ദിവസത്തിലേറെയാകാൻ പാടില്ല. തൊഴിലാളിയുടെ സഹോദരനോ സഹോദരിയോ മരണപ്പെട്ടാൽ മൂന്ന് ദിനം ശമ്പളത്തോടെ അവധിയും നൽകണം.

ശമ്പളത്തോടെയുള്ള പ്രസവ അവധി പത്തിൽ നിന്നും പന്ത്രണ്ടാക്കിയും ഉയർത്തും. ഓവർടൈം ജോലിയെടുക്കുന്നവർക്കുള്ള നിയമത്തിലും ഇളവുണ്ടാകും. അധിക സമയത്തെ ജോലിക്ക് പകരം ശമ്പളം മാത്രമാകില്ല ലഭിക്കുക. ശമ്പളത്തോടൊപ്പം അവധിയും പരിഗണിക്കും. തൊഴിൽ മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനങ്ങൾ. ചിലതെല്ലാം പ്രവാസികൾക്ക് ഗുണമാകുമെങ്കിലും ഭൂരിഭാഗവും സൗദികൾക്കാണ് ഗുണം ചെയ്യുക. ഇവരെ തൊഴിൽ മേഖലയിൽ പിടിച്ചു നിർത്താൻ ലക്ഷ്യം വെച്ചുള്ളതാണ് പരിഷ്‌കരണങ്ങൾ, വിശദാംശങ്ങൾ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്ത് വിടും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News