പൗരത്വ ഭേദഗതി നിയമം രാജ്യനിവാസികളെ ഭിന്നിപ്പിക്കുന്ന നിയമം - പ്രവാസി വെൽഫെയർ
Update: 2024-03-12 11:52 GMT
ദമ്മാം: പൗരത്വത്തിന് മതം മാനദണ്ഡമാക്കി നിയമം നടപ്പിലാക്കുന്നതിലൂടെ ജനങ്ങളെ വിഭജിച്ച് ഭരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആരോപിച്ചു. സി.എ.എ നിയമത്തിന് മതം മാനദണ്ഡമാക്കിയതിലൂടെ സർക്കാർ ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ചെയ്തത്. മുസ്‌ലിം ജനവിഭാഗത്തെ അപരവൽക്കരിക്കുന്ന
ഈ കരിനിയമം ഉടൻ പിൻവലിക്കണമെന്നും ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി രാജ്യനിവാസികളെ ഭിന്നിപ്പിക്കുന്ന ഈ കരിനിയമത്തിനെതിരെ മുന്നോട്ട് വരണമെന്നും പ്രൊവിൻസ് കമ്മിറ്റി ആഹ്വാനം ചെയ്തു.