സതീശൻ പാച്ചേനിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു
Update: 2023-10-28 16:35 GMT


ഒഐസിസി ദമ്മാം കണ്ണൂർ ജില്ലാ കമ്മിറ്റി സതീശൻ പാച്ചേനിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. ഖേബാർ അപസര ഹാളിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് മുസ്തഫ നണിയൂർ അധ്യാക്ഷത വഹിച്ചു. സോൺ ജനറൽ സെക്രട്ടറി ഇ.കെ സലീം അനുസ്മരണ പ്രഭാഷണം നടത്തി.
സുരേന്ദ്രൻ പയ്യന്നൂർ, കെ.പി മനോജ് തുടങ്ങിയവർ സംസാരിച്ചു. കെ.പി സിദ്ധീഖ് കാഞ്ഞിലേരി, പിപി മുഹമ്മദ് കുഞ്ഞി, സയ്യിദ് മയ്യിൽ തുടങ്ങിയവർ നേതൃത്തം നൽകി. ജനറൽ സെക്രട്ടറി ശിബു ശ്രീധരൻ സ്വാഗതവും പി.പി ഫറൂഖ് നന്ദിയും പറഞ്ഞു.