മാഡ്രിഡ് സോക്കർ ഫെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കും
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ സാംസ്‌കാരിക കൂട്ടായ്മയായ ദമ്മാം മാഡ്രിഡ് എഫ്.സിയുടെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി ഫുട്ബോള് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.
ദമ്മാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷന് കീഴിലുള്ള വ്യത്യസ്ത ടീമുകളെ കോർത്തിണക്കി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 14 മുതൽ ആഗസ്റ്റ് 18 വരെ ദമ്മാം ഹദഫ് വിന്നേഴ്സ് സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറും.
ഇലവൻസ് ഫോർമാറ്റിൽ സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റിന്റെ ഫിക്ച്ചർ ,ജെഴ്സി ,ലോഗോ പ്രകാശന ചടങ്ങുകൾ സംഘടിപ്പിച്ചു. ടൂർണ്ണമെന്റ് കമ്മറ്റി ചെയർമാൻ സഫീർമണലോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ടൂർണ്ണമന്റ് കമ്മിറ്റി കൺവീനർ യൂസഫിന് നൽകി ടൂർണമെന്റ് ലോഗോ പ്രകാശനം അസ്‌കർ നിർവ്വഹിച്ചു. ടീം ജേഴ്സി മാഡ്രിഡ് പ്ലയെർ അബു ഒലിപ്പുഴ ഏറ്റൂവാങ്ങി.
ടൂർണ്ണമെന്റിലേക്കുള്ള വിന്നേഴ്സ് ട്രോഫി പ്രകാശനം മഹ്‌റൂഫ് ബാബു പുതുക്കുടിയും, റെണ്ണേഴ്സ് ട്രോഫി ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ടെക്നിക്കൽ കമ്മറ്റി ചെയർമാൻ സക്കീർ വെള്ളക്കടവും നിർവ്വഹിച്ചു. ഡിഫ ട്രഷറർ അഷ്‌റഫ് സോണി ടൂർണ്ണമെന്റിലേക്കുള്ള വളണ്ടിയർ ജേഴ്സി പ്രകാശനം ചെയ്തു.
ഡിഫ ആക്ടിങ് പ്രസിഡന്റ് നാസർ വെള്ളിയത്ത്, ഭാരവാഹികളായ സഹീർ മജ്ദാൽ, മുജീബ് പാറമ്മൽ, ഖലീൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. മാഡ്രിഡ് ക്ലബ് സെക്രട്ടറി ഹാരിസ് നീലേശ്വരം, സ്വാഗതവും, ട്രഷറർ ഷബീർ ബക്കർ നന്ദിയും പറഞ്ഞു. ഷുക്കൂർ ആലുങ്ങൾ, ഫൈസൽ മണലൊടി, സിദ്ദീഖ് എന്നിവർ ഫിക്ചർ ക്രമീകരണം നടത്തി. സമീർ സാം ,യുസഫ് ചേറൂർ, കരിം കൊളപ്പുറം, അമീൻ കണ്ണൂർ, തുടങ്ങിയവർ വർ നേതൃത്വം നൽകി.