റഷ്യ-യുക്രെയ്ൻ യുദ്ധം; സൗദി വിളിച്ച സമാധാന സമ്മേളനത്തിൽ ധാരണ
റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാൻ മുന്നോട്ട് വെച്ച പത്തിന നിർദേശം പരിഗണിക്കണമെന്ന് യുക്രൈൻ
Update: 2023-08-06 17:45 GMT
റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദി വിളിച്ച സമാധാന സമ്മേളനം സമാപിച്ചു. പ്രശ്ന പരിഹാരത്തിന് യോജിച്ച നീക്കം തുടരാൻ യോഗത്തിൽ ധാരണയായി.
റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാൻ മുന്നോട്ട് വെച്ച പത്തിന് നിർദേശം പരിഗണിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. 40 രാജ്യങ്ങളുടെ പ്രതിനിധികൾ ജിദ്ദയിലെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
മധ്യസ്ഥ ശ്രമത്തിനായി യോഗം വിളിച്ച സൗദിക്ക് അമേരിക്ക നന്ദി പറഞ്ഞു. യുക്രൈൻ സമാധാന ചർച്ചകൾ തുടരണമെന്നും പിന്തുണയ്ക്കുമെന്നുമായിരുന്നു ചൈനയുടെ പ്രതികരണം. ഇന്ത്യയും യൂറോപ്യൻ യൂണിയനുമടക്കം 40 രാജ്യങ്ങൾ ജിദ്ദയിലെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തു.