സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ അംഗീകൃത തൊഴിൽ കരാർ കൂടി ഹാജരാക്കണമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ്

സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍ട്ടിഫൈ ചെയ്ത തൊഴില്‍ കരാറുകളാണ് വിസ സ്റ്റാമ്പിംഗിനായി സമര്‍പ്പിക്കേണ്ടത്

Update: 2023-06-01 18:51 GMT
Advertising

റിയാദ്: സൗദിയിലേക്കുള്ള തൊഴില്‍ വിസകള്‍ സ്റ്റാമ്പ് ചെയ്യാന്‍ അംഗീകൃത തൊഴില്‍ കരാര്‍ കൂടി ഹാജരാക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ്. സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍ട്ടിഫൈ ചെയ്ത തൊഴില്‍ കരാറുകളാണ് വിസ സ്റ്റാമ്പിംഗിനായി സമര്‍പ്പിക്കേണ്ടത്. നേരത്തെ ന്യൂഡല്‍ഹിയിലെ സൗദി കോണ്‍സുലേറ്റ് മാത്രമായിരുന്നു ഈ നിബന്ധന നടപ്പിലാക്കിയിരുന്നത്. തൊഴില്‍ വിസകള്‍ സ്റ്റാമ്പ് ചെയ്യാന്‍ സമര്‍പ്പിക്കുന്ന ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കാണ് സൗദി കോണ്‍സുലേറ്റ് കര്‍ശനം നിര്‍ദ്ദേശം നല്‍കിയത്.

അംഗീകൃത തൊഴില്‍ കരാറുകള്‍ സമര്‍പ്പിക്കാത്ത തൊഴില്‍ വിസകള്‍ സ്റ്റാമ്പ് ചെയ്യില്ലെന്ന് മുംബൈ സൗദി കോണ്‍സുലേറ്റ് ഏജന്‍സികളെ അറിയിച്ചു. നേരത്തെ ന്യൂഡല്‍ഹി കോണ്‍സുലേറ്റ് മാത്രമായിരുന്നു നിബന്ധന നടപ്പിലാക്കിയിരുന്നത്. സൗദിയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് സര്‍ട്ടിഫൈ ചെയ്ത കരാറുകളാണ് ഇതിനായി സമര്‍പ്പിക്കേണ്ടത്.

വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി തൊഴിലാളി മെഡിക്കല്‍ പരിശോധന നടത്തും ഫലം പോസിറ്റീവ് ആണെങ്കില്‍ മാത്രമേ തൊഴില്‍ കരാറില്‍ ഏര്‍പ്പെടാറുള്ളൂ. മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ പിന്നീട് വിസ സ്റ്റാമ്പ് ചെയ്യാനാവില്ലെന്നതാണ് ഇതിന് കാരണം. തൊഴിലാളിയും തൊഴില്‍ ദാതാവും ഒപ്പുവെച്ച കരാര്‍ ചേംബര്‍ കൂടി പൂര്‍ത്തിയാക്കി വേണം പാസ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കാന്‍. വിസകച്ചവടവും അനധികൃത റിക്രൂട്ട്മെന്റും തടയുന്നതിന്റെ ഭാഗമാണ് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കിയത്.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News