ഒ ഐ സി സി ദമ്മാം വനിതാ വേദിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് അഡ്വ. ബിന്ദു കൃഷ്ണ
ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് വനിതാവേദി നേതാക്കളുമായി സംവദിച്ചു


ദമ്മാം : രാഷ്ടീയ ബോധമുള്ള വനിതകളുടെ കൂട്ടായ്മ ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും, അത് പരിമിതമായ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് പ്രവാസ ലോകത്തും കൃത്യമായി അനുവർത്തിക്കുന്ന ദമ്മാമിലെ ഒ ഐ സി സി വനിതാവേദിയുടെ മാതൃകാപരമായ പ്രവർത്തനത്തിൽ ഏറെ അഭിമാനമുണ്ടെന്നും കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗവും മഹിളാ കോൺഗ്രസ്സ് മുൻ സംസ്ഥാന അധ്യക്ഷയുമായ അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. ഒ ഐ സി സി ദമ്മാം റീജിയണൽ കൊല്ലം ജില്ലാ കമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അഡ്വ. ബിന്ദു കൃഷ്ണ. ഒ ഐ സി സി ദമ്മാം റീജിയണൽ വനിതാവേദി പ്രസിഡൻ്റ് ലിബി പാപ്പച്ചൻ ജയിംസിൻ്റെ നേതൃത്വത്തിൽ വനിതാ വേദി നേതാക്കൾ ബിന്ദു കൃഷ്ണയുമായി കൂടികാഴ്ച നടത്തി.
ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് വനിതാവേദി നേതാക്കളുമായി സംവദിച്ചു. പ്രവാസ ലോകത്ത് വനിതകൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ ചോദിച്ച് മനസ്സിലാക്കി. വനിതകളുടെ ഉന്നമനത്തിനും ശക്തീകരണത്തിനും വേണ്ടി ഒ ഐ സി സി. വനിതാവേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് തൻ്റെ പരിപൂർണ്ണമായ പിന്തുണ ഉണ്ടായിരിക്കുമെന്നും അറിയിച്ചു.
പൊതുപ്രവർത്തനം സ്ത്രീകൾക്ക് വെല്ലുവിളി നിറഞ്ഞതാണെന്നും, എന്നാൽ കുടുംബത്തിൻ്റെ പിന്തുണയോടെ അത്തരം വെല്ലുവിളികളെ അതിജീവിച്ച് സമൂഹ നന്മക്കുവേണ്ടി കൂടുതൽ കരുത്തോടെ പ്രവർത്തിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ഒ ഐ സി സി ദമ്മാം റീജിയണൽ വനിതാവേദി പ്രസിഡൻ്റ് ലിബി പാപ്പച്ചൻ ജെയിംസ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹുസ്നാ ആസിഫ്, ട്രഷറർ ഐഷാ സജുബ് ,വനിതാ വേദി ചുമതലയുള്ള റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പാർവതി സന്തോഷ്, രാധിക ശ്യാം പ്രകാശ് എന്നിവർ കൂടിക്കാഴ്ചക്ക് നേതൃത്വം നൽകി. ദമ്മാം റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ സിന്ധു ബിനു, ഷിജില ഹമീദ്, ,മറ്റ് വനിതാ വേദി നേതാക്കളായ ഗീത മധുസൂദനൻ,അർച്ചനാ അഭിഷേക്, പ്രിയ അരുൺ, നിമ്മി സുരേഷ്, സലീന ജലീൽ, ബെറ്റി തോമസ്, ജിനു മേരി, രമ്യ പൂപ്പാല, നെസ്സി റാവുത്തർ,സൂഫിയ, റഫീത്ത, ഉമൈബ മുസ്തഫ,വനിതാവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി വനിതാ വേദി പ്രസിഡൻ്റ് ബിൻസി ജോൺ വർഗീസ്, ജനറൽ സെക്രട്ടറി മറിയാമ്മ റോയ്, ട്രഷറർ ബുഷ്‌റ സുധീർ, മിനി തോമസ്, തുടങ്ങിയവരും സംബന്ധിച്ചു.