സൗദിയിൽ ഗുരുതര ട്രാഫിക് അപകടങ്ങളിൽ 35 ശതമാനം കുറവുണ്ടായി

2030 ഓടെ രാജ്യത്തെ റോഡപകടങ്ങൾ 50 ശതമാനമായും അപകടംമൂലമുള്ള മരണങ്ങൾ മൂന്നിൽ രണ്ടായി കുറക്കാനാണ് ലക്ഷ്യം

Update: 2023-09-13 19:37 GMT
Advertising

ജിദ്ദ: സൗദിയിൽ റോഡ് അപകടങ്ങൾ കുറക്കുന്നതിനായി ആരംഭിച്ച പദ്ധതികൾ ഫലം കണ്ട് തുടങ്ങിയതായി അധികൃതർ. ഗുരുതര ട്രാഫിക് അപകടങ്ങൾ 35 ശതമാനം കുറഞ്ഞു. 2030 ഓടെ രാജ്യത്തെ റോഡപകടങ്ങൾ 50 ശതമാനമായും അപകടംമൂലമുള്ള മരണങ്ങൾ മൂന്നിൽ രണ്ടായി കുറക്കാനാണ് ലക്ഷ്യമെന്ന് ട്രാഫിക് വിഭാഗം വക്താവ് കേണൽ മൻസൂർ അൽ ശുക്ര വ്യക്തമാക്കി.

നിരവധി പരിഷ്‌കാരങ്ങൾ ഇതിനോടകം രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഗുരുതര ട്രാഫിക് അപകടങ്ങൾ 35 ശതമാനം കുറക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. 'സുരക്ഷയും വളർച്ചയും' എന്ന തലക്കെട്ടിൽ നടപ്പാക്കിയ പദ്ധതികളിലൂടെ ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുണ്ടാക്കാൻ സാധിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക സേവനങ്ങളും ഉപയോഗിച്ച് തുടങ്ങി. നിയമ ലംഘനങ്ങൾ വിലയിരുത്തി സോഫ്റ്റ് വെയർ തന്നെ പിഴയിടുന്ന രീതി നടപ്പിലാക്കി തുടങ്ങിയതോടെ നിയമലംഘനം കുറഞ്ഞതായാണ് വിലയിരുത്തൽ.

റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളും കുറഞ്ഞു. പോയ വർഷം 9311 പേർക്കാണ് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായത്. എന്നാൽ ഇത് 6,651 ആയി കുറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്കനുസരിച്ച് വിവിധ പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കി വരുന്നതെന്നും മൻസൂർ അൽ ശുക്ര പറഞ്ഞു.

Full View


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News